യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
നാനോ നവരാത്രിക്ക്‌ നിരത്തിലിറങ്ങും
കൊല്‍ക്കത്ത(ഏജന്‍സി):, ഞായര്‍, 29 ജൂണ്‍ 2008   ( 15:51 IST )
ടാറ്റയുടെ ഒരു ലക്ഷം രൂപ വില മതിക്കുന്ന സ്വപ്ന കാറായ 'നാനോ നവരാത്രിക്കാലത്തു നിരത്തിലിറക്കുമെന്ന് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്‌ പ്രഖ്യാപിച്ചു. ബംഗാളിലെ സിംഗൂരില്‍ പണി പുരോഗമിക്കുന്ന നിര്‍മാണശാലയ്ക്കു പ്രതീക്ഷിച്ചതിലേറെ ചെലവു വരുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ സന്ദര്‍ശിക്കാന്‍ എത്തിയ ടാറ്റ മോട്ടോഴ്‌ സ്‌ മാനേജിങ്‌ ഡയറക്ടര്‍ രവി കാന്ത്‌ വെളിപ്പെടുത്തി.

മുന്‍ നിശ്ചയപ്രകാരം പോലെ നടപടികള്‍ പുരോഗമിച്ചാല്‍ ഈ ദുര്‍ഗാ പൂജക്കാലത്തു 'നാനോ നിരത്തിലെത്തും. അടുത്ത മാസമോ ഓഗസ്റ്റിലോ സിംഗൂരില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്‍പാദനം തുടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. സിംഗൂരില്‍ മാത്രമായിരിക്കും നാനൊ ഉല്‍പ്പദിപ്പിക്കുക. ടാറ്റ മോട്ടോഴ്സിന്റെ മറ്റു നിര്‍മാണശാലകളില്‍ 'നാനോ ഉല്‍പാദിപ്പിക്കാനുള്ള സാധ്യതയില്ലെന്നും രവി കാന്ത്‌ വ്യക്‌തമാക്കി.

സിംഗൂരിലെ നിര്‍മാണശാലയ്‌ ക്കു നേരത്തെ പ്രതീക്ഷിച്ചിരുന്ന ചെലവ്‌ 1,700 കോടി രൂപയാണ്‌; പക്ഷേ ഇതുവരെ തന്നെ ടാറ്റ മോട്ടോഴ്സ്‌ പദ്ധതിക്ക്‌ 2,000 കോടി രൂപ ചെലവാക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തെ തുടര്‍ന്നു പദ്ധതി രൂപരേഖയില്‍ കാര്യമായ പൊളിച്ചെഴുത്ത്‌ വേണ്ടിവന്നതാണു നിര്‍മാണചെലവ്‌ കുത്തനെ ഉയര്‍ത്തിയതെന്നും രവി കാന്ത്‌ വിശദീകരിച്ചു.

(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ക്രൂഡോയില്‍ വില മുന്നോട്ട്; വീപ്പയ്ക്ക് 143 ഡോളര്‍
ഫിയെസ്റ്റയ്ക്ക് വില കൂടില്ല
വിപണിയില്‍ ദുഃഖവെള്ളി; സെന്‍സെക്സ് നഷ്ടം 620
നാണ്യപ്പെരുപ്പം നിരക്ക് കുതിക്കുന്നു; 11.42%
ഓഹരിവിപണിയില്‍ രക്തച്ചൊരിച്ചില്‍
മൊബൈല്‍ വളര്‍ച്ച തുടരുന്നു; 8.62 ദശലക്ഷം കൂടി
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...