യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി കുറഞ്ഞേക്കും
ന്യൂഡല്‍ഹി (ഏജന്‍സി), 30 ജൂണ്‍ 2008   ( 15:34 IST )
കുതിച്ചുയരുന്ന നാണ്യപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കും രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കിനെ കാര്യമായി ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഈ സാ‍മ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.5 ശതമാനം മാത്രമായിരിക്കുമെന്നും ജര്‍മ്മന്‍ ബാങ്കായ ഡ്രെസ്ഡ്നെര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 9 ശതമാനമായിരുന്നു രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക്.

എന്നാല്‍ ധനകാര്യ മന്ത്രാ‍ലയത്തിന്‍റെ കണക്ക് അനുസരിച്ച് ഈ വര്‍ഷം എട്ടിനും എട്ടര ശതമാനത്തിനും ഇടയിലായിരിക്കും വളര്‍ച്ചയെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ നിന്ന് ഏറെ വ്യത്യാസമുള്ളതാണ് ഇന്‍‌ഷുറന്‍സ് രംഗത്തെ ആഗോള ഭീമന്‍ അലൈന്‍സ് ഗ്രൂപ്പിന്‍റെ ബാങ്കിങ്ങ് സ്ഥാപനമായ ഡ്രെസ്ഡ്നെര്‍ നല്‍കുന്ന കണക്ക്.

യു പി എ സര്‍ക്കാരിന്‍റെ കഴിഞ്ഞ നാലുവര്‍ഷത്തെ കാലയളവില്‍ രാജ്യം 8.9 ശതമാനം ശരാശരിയില്‍ വളര്‍ച്ച നേടിയിരുന്നു. 2007 മുതല്‍ അടുത്ത അഞ്ച് വര്‍ഷം 9 ശതമാനം ശരാശരിയില്‍ വളര്‍ച്ച നേടുന്നതിനും അഞ്ചാ വര്‍ഷം 10 ശതമാനം വളര്‍ച്ച പ്രാപിക്കുന്നതിനും ആസൂത്രണ കമ്മീഷന്‍ ലക്‍ഷ്യമിട്ടിരിക്കുന്നതിനിടെയാണ് വളര്‍ച്ചാ നിരക്കില്‍ കുത്തനെ ഇടിവുണ്ടാകുമെന്ന് ആശങ്ക ഉയരുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരിവിപണിയില്‍ മാന്ദ്യം
നാനോ നവരാത്രിക്ക്‌ നിരത്തിലിറങ്ങും
ക്രൂഡോയില്‍ വില മുന്നോട്ട്; വീപ്പയ്ക്ക് 143 ഡോളര്‍
ഫിയെസ്റ്റയ്ക്ക് വില കൂടില്ല
വിപണിയില്‍ ദുഃഖവെള്ളി; സെന്‍സെക്സ് നഷ്ടം 620
നാണ്യപ്പെരുപ്പം നിരക്ക് കുതിക്കുന്നു; 11.42%
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...