യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
നാണ്യപ്പെരുപ്പം കുറയില്ല: വിദഗ്ധര്‍
ന്യൂഡല്‍ഹി(ഏജന്‍സ്), തിങ്കള്‍, 30 ജൂണ്‍ 2008   ( 16:39 IST )
രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങില്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കേന്ദ്ര ധനമന്ത്രി പി ചിദംബരവും അത് തന്നെയാണ് പറയുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി പറഞ്ഞത്, നിരക്ക് വര്‍ധന കുറച്ച് ആഴ്ചകളില്‍ കൂടി രണ്ടക്കത്തില്‍ തുടരുമെന്നാണ്.

നാണ്യപ്പെരുപ്പ നിരക്ക്‌ 13 ശതമാനം കടക്കുമെന്നാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം സൂചന നല്‍കുന്നത്. അതേസമയം, നിരക്ക്‌ 2008 - 09 സമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടു കൂടി ഒമ്പത് ശതമാനത്തേക്ക് താഴുമെന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്.

നാണ്യപ്പെരുപ്പ നിരക്ക്‌ രണ്ട്‌ മാസത്തിനുള്ളില്‍ 12, 13 ശതമാനത്തിന് ഇടയിലായിരിക്കുമെന്ന് യെസ്‌ ബാങ്കിന്‍റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞന്‍ സുബദാ റാവു സൂചന നല്‍കി. രണ്ടക്ക നാണയപ്പെരുപ്പ നിരക്ക്‌ അഞ്ചു മാസം വരെ നീണ്ടു നിന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ ആകെ താളം തെറ്റുമെന്നാണ് കരുതുന്നത്. സാമ്പത്തിക രംഗത്തെ എല്ലാ പ്രതീക്ഷകളും തകര്‍ത്താണ് നാണ്യപ്പെരുപ്പം വര്‍ധിച്ചു കൊണ്ടിരിക്കുന്നത്.

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ നാണ്യപ്പെരുപ്പ നിരക്ക്‌ താഴാന്‍ ഒരിക്കലും സാധ്യതയില്ലെന്ന് ക്രിസില്‍ ഡയറക്ടര്‍ ഡി കെ ജോഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി കുറഞ്ഞേക്കും
ഓഹരിവിപണിയില്‍ മാന്ദ്യം
നാനോ നവരാത്രിക്ക്‌ നിരത്തിലിറങ്ങും
ക്രൂഡോയില്‍ വില മുന്നോട്ട്; വീപ്പയ്ക്ക് 143 ഡോളര്‍
ഫിയെസ്റ്റയ്ക്ക് വില കൂടില്ല
വിപണിയില്‍ ദുഃഖവെള്ളി; സെന്‍സെക്സ് നഷ്ടം 620
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...