യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വായ്പാ നിരക്കില്‍ ഇന്നു മുതല്‍ വര്‍ധന
ന്യൂഡല്‍ഹി (ഏജന്‍സി), ചൊവ്വ, 1 ജൂലൈ 2008   ( 11:01 IST )
രാജ്യത്തെ വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച പലിശനിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവ വായ്പകളുടെ അടിസ്ഥാന പലിശ നിരക്കില്‍ അരശതമാനത്തിന്‍റെ വര്‍ധനയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക് എന്നിവയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

കൂടാതെ ഭവനവായ്പാ വിതരണമേഖലയിലെ മുന്‍‌നിരക്കാരായ എച്ച് ഡി എഫ് സി, ഐ സി സി ഐ എന്നിവയടക്കം വിവിധ ധനകാര്യ സ്ഥാപനങ്ങളും വായ്പാ, നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എച്ച് ഡി എഫ് സി അടിസ്ഥാന പലിശ നിരക്കില്‍ (പി എല്‍ ആര്‍) 0.50 ശതമാനം വര്‍ദ്ധന ഇന്ന് പ്രാബല്യത്തില്‍ വരുത്തും. ഐ സി സി ഐ ബാങ്കിന്‍റെ ഭവനവായ്പ അടക്കമുള്ള ഉപഭോക്തൃ വിഭാഗം വായ്പയില്‍ 0.75 ശതമാനം വര്‍ദ്ധനയാണ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

ബാഗൂര്‍ ആസ്ഥാനമായ കനറാ ബാങ്ക്, അലഹബാദ് ബാങ്ക്, സ്വകാര്യ മേഖലയിലെ ഫെഡറല്‍ ബാങ്ക് ലിമിറ്റഡ്, സുന്ദരം ഫിനാന്‍സ് ലിമിറ്റഡ് എന്നിവയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് പലിശനിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എമിറേറ്റ്സിന്‍റെ ദുബായ് സര്‍വീസ്‌ ഇന്നു മുതല്‍
എണ്ണവില കുതിക്കുന്നു: ബാരലിന് 144 ഡോളര്‍
നാണ്യപ്പെരുപ്പം കുറയില്ല: വിദഗ്ധര്‍
വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി കുറഞ്ഞേക്കും
ഓഹരിവിപണിയില്‍ മാന്ദ്യം
നാനോ നവരാത്രിക്ക്‌ നിരത്തിലിറങ്ങും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
ലാല്‍ തന്നെ വിവേകാനന്ദന്‍!
ഗുരുവിന്‍റെ വേഷം ചെയ്യുന്നതില്‍ നി ന്ന് മമ്മൂട്ടി പിന്‍‌മാറിയതോടെ വി വേകാനന്ദനാകാന്‍ മോഹന്‍ലാല്‍...
ഡിറ്റക്ടീവ് തമിഴില്‍
മണിയുടെ നായികയായി നമിത
വാര്‍ത്ത
വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ....
കൂടുതല്‍ വായിക്കൂ|കൂടുതല്‍...