|
| ടാറ്റ വാഹനങ്ങള്‍ക്ക് വില കൂട്ടി |
| ന്യൂഡല്‍ഹി(ഏജന്‍സി), ബുധന്‍, 2 ജൂലൈ 2008 ( 16:12 IST ) | |
രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വാഹന നിര്‍മ്മാണ അസംസ്കൃത വസ്തുക്കള്‍ക്ക് ഗണ്യമായ തോതില്‍ വില വര്‍ധിച്ചതാണ് വാഹനവില കൂട്ടാന്‍ കാരണമെന്ന് ടാറ്റ അധികൃതര്‍ അറിയിച്ചു. ശരാശരി മൂന്ന് ശതമാനം വില വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം വിലവര്‍ധന സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ ടാറ്റ തയാറായിട്ടില്ല. ഏപ്രില്‍ ആദ്യവാരത്തില്‍ ടാറ്റ വാഹനങ്ങള്‍ക്ക് 3.5 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇടയ്ക്കിടെ വില വര്‍ധിപ്പിച്ചിട്ടും ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ക്ക് വിറ്റുവരവില്‍ 5.5 ശതമാനം വര്‍ധനയുണ്ടായതായി കമ്പനി അവകാശപ്പെട്ടു.
വാഹന നിര്‍മ്മാണത്തിനാവശ്യമായ സ്റ്റീലിന്‍റെ വില ഗണ്യമായി വര്‍ധിക്കുകയാണ്. സ്റ്റീലിന്‍റെ വില 20 ശതമാനത്തില്‍ അധികം ഉയര്‍ന്ന് ഒരു മെട്രിക് ടണ്ണിന് മേല്‍ 3,000 രൂപ വരെ കൂടിയിരിക്കയാണെന്നാണ് റിപ്പോര്‍ട്ട്. വാഹന നിര്‍മ്മാണത്തിന് ആവശ്യമായ ചെമ്പ്, അലുമിനിയം, റബ്ബര്‍ എന്നിവയ്ക്കെല്ലാം വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|