|
| സെന്‍സെക്സില്‍ ഉജ്ജ്വല കുതിപ്പ് |
| മുംബൈ(ഏജന്‍സി), 2 ജൂലൈ 2008 ( 17:44 IST ) | |
മുംബൈ ഓഹരി വിപണി ബുധനാഴ്ച വന്‍ മുന്നേറ്റത്തോടെ ക്ലോസ് ചെയ്തു. 703 പോയിന്‍റിന്‍റെ കുതിച്ചു കയറ്റമാണ് ഉണ്ടായത്. ചൊവ്വാഴ്ചയുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം ഇങ്ങനെയൊരു തിരിച്ചു വരവിനെ അവിശ്വസനീയമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ബുധനാഴ്ച വിപണനം ആരംഭിച്ചപ്പോള്‍ തന്നെ 181 പോയിന്‍റ് ഉയര്‍ന്ന് മടങ്ങിവരവിന്‍റെ വ്യക്തമായ സൂചന നല്‍കിയിരുന്നു. പിന്നീട് അല്‍പ്പം മങ്ങിയ വിപണി പൂര്‍വാധികം ശക്തിയോടെ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ 10 ആഴ്ചകള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണിത്.
ബി എസ് ഇ 702.94 പോയിന്‍റ് വര്‍ദ്ധിച്ച് 13,664.62 എന്ന നിലയില്‍ ക്ലോസ് ചെയ്തു. സമാനമായ മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഉണ്ടായി. എന്‍ എസ് ഇ 196.60 പോയിന്‍റ് മുന്നേറി 4093.35 എന്ന നിലയില്‍ എത്തി.
ഡി എല്‍ എഫ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഒ എന്‍ ജി സി, എല്‍ ആന്‍റ് ടി, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, സത്യം, എച്ച് ഡി എഫ് സി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വിപ്രോ, ഐ സി ഐ സി ഐ ബാങ്ക്, അംബുജാ സിമെന്‍റ്സ്, ഭെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഭാര്‍തി എയര്‍ടെല്‍, ടി സി എസ്, എന്‍ ടി പി സി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - 1500 കോടി രൂപ യുടെ കരാറാണ് ബച്ചനും അനില്‍ അംബാനി യുടെ കമ്പനിയും തമ്മില്‍ ഉണ്ടാക്കിയിരിക്കു ന്നത്. സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് എ.... |
| |
|
|
|
|
|
|
|