|
| വില വര്‍ധനക്ക് കാരണം ഇന്ത്യയല്ല: ദേവ്‌റ |
| മാഡ്രിഡ് (ഏജന്‍സി), 3 ജൂലൈ 2008 ( 15:07 IST ) | |
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ കാരണം ഇന്ത്യ പോലെയുള്ള രാജ്യങ്ങളാണെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേന്ദ്രമന്ത്രി മുരളി ദേവ്‌റ പറഞ്ഞു. ലോക പെട്രോളിയം കോണ്‍ഗ്രസിനെ അതിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളില്‍ എണ്ണ ഉപയോഗം വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ലോകത്തെ ആകെയുള്ള എണ്ണ ഉപയോഗത്തിന്‍റെ എട്ടില്‍ ഒന്ന് ശതമാനം പോലും ഇരുരാജ്യങ്ങളും ചേര്‍ന്നാല്‍ ആകില്ല.
ലോക ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം ഇന്ത്യയും ചൈനയും ചേര്‍ന്നാല്‍ ആകുമെങ്കിലും എണ്ണ ഉപയോഗത്തിന്‍റെ കാര്യത്തില്‍ കണക്കുകള്‍ തികച്ചും വ്യത്യസ്തമാണ്. സാമ്പത്തികമായി ഇരു രാജ്യങ്ങളും പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും എണ്ണയുടെ ആവശ്യം കുറച്ചാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ആവശ്യമുള്ളതിനെക്കാള്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ട്. ആവശ്യവും വിതരണവും തമ്മില്‍ സാരമായ അന്തരം ഇല്ലെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ എണ്ണ പ്രതിസന്ധിക്ക് കാരണക്കാര്‍ ഇന്ത്യയാണെന്ന വാദം അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ദേവ്‌റ വ്യക്തമാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|