|
| ഓഹരിവിപണിയില്‍ മുന്നേറ്റം |
| മുംബൈ(ഏജന്‍സി), വെള്ളി, 4 ജൂലൈ 2008 ( 12:08 IST ) | |
മുംബൈ ഓഹരിവിപണിയില്‍ വെള്ളിയാഴ്ച മുന്നേറ്റം. 104 പോയിന്‍റി ന്‍റെ ഉയര്‍ച്ചയാണ് വിപണനം ആരംഭിച്ച് ആദ്യ മിനുട്ടുകള്‍ക്കുള്ളില്‍ ഉണ്ടായത്. 570 പോയിന്‍റിന്‍റെ താഴ്ചയില്‍ വിപണി വ്യാഴാഴ്ച മൂക്കുകുത്തിയിരുന്നു. ഇപ്പോഴത്തെ മുന്നേറ്റത്തില്‍ വലിയ പ്രതീക്ഷയ ര്‍പ്പിക്കേണ്ടതില്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. ആഗോളതലത്തില്‍ സാമ്പത്തിക രംഗത്തുണ്ടാകുന്ന കയറ്റിറക്കങ്ങളുടെ പ്രതിഫലനമാണ് ഇപ്പോള്‍ ആഭ്യന്തര വിപണിയിലുണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന് കാരണം.
വെള്ളിയാഴ്ച രാവിലെ ബി എസ് ഇ 104.31 പോയിന്‍റ് ഉയര്‍ന്ന് 13198.42ലെത്തി. സമാനമായ മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 21.35 പോയിന്‍റ് ഉയര്‍ന്ന് 3947.10ലെത്തി. നാണ്യപ്പെരുപ്പത്തിന്‍റെ പുതിയ നിരക്ക് പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്‍ഫോസിസ് ടെക്നോളജീസ്, ഭെല്‍, എല്‍ ആന്‍റ് ടി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | WD |
| | | കറന്‍സിയില്‍ മീരാനന്ദന്‍ | | സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം... |
| |
|
|
|
|
|
|
|