യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു
ന്യൂഡല്‍ഹി (ഏജന്‍സി), 5 ജൂലൈ 2008   ( 13:41 IST )
ഇന്ധന വിലവര്‍ധനയോടെ നിരക്കില്‍ വര്‍ധനവ് വരുത്തിയെങ്കിലും നിലനില്‍പ്പിന് ഇതൊന്നും പോരെന്ന നിലപാടിലാണ് മിക്ക സ്വകാര്യ വിമാന കമ്പനികളും. കഴിഞ്ഞ നാലാഴ്ചകള്‍ക്കുള്ളില്‍ മിക്ക കമ്പനി കളും വന്‍‌തോതില്‍ സര്‍വ്വീസ് വെട്ടിക്കുറച്ചതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 165 സര്‍വ്വീസുകളാണ് നാലാഴ്ചകള്‍ക്കുള്ളില്‍ റദ്ദാ ക്കപ്പെട്ടിട്ടുള്ളത്.

വിവിധ കമ്പനികള്‍ ഒത്തുചേര്‍ന്ന് പ്രതിദിനം 1630 സര്‍വ്വീസാണ് നേരത്തെ നടത്തിയിരുന്നത്. ഇത് 1465 ആയി കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഗോ എയര്‍ 200 സര്‍വ്വീസുകളാണ് വെട്ടിക്കുറച്ചത്. ചെന്നൈ, പുനെ, ജയ്പൂര്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വ്വീസുകളും ഇതില്‍ ഉള്‍പ്പെടും. വെട്ടികുറയ്ക്കല്‍ പൂര്‍ണമായും ഇപ്പോള്‍ നിലവില്‍ വന്നിട്ടില്ല.

ജെറ്റ്ലൈറ്റ് 25 വിമാനങ്ങളാണ് റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 15 എണ്ണം ഇപ്പോള്‍ തന്നെ സര്‍വ്വീസ് നടത്തുന്നില്ല. അധികം വൈകാതെ തന്നെ അവശേഷിക്കുന്ന പത്ത് സര്‍വ്വീസുകളും നിര്‍ത്തലാക്കും. സപൈസ് ജെറ്റും 20 സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ജെറ്റ് എയര്‍വേസ് 10 ശതമാനം സര്‍വ്വീസുകളാണ് വെട്ടികുറച്ചത്. കിങ്ങ്‌ഫിഷര്‍ - ഡെക്കാന്‍ എയര്‍‌വേസ് 40 സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. തെക്കന്‍ മേഖലയി ലേക്കുള്ളവയാണ് ഇവയില്‍ സിംഹഭാഗവും.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
കൊക്കകോള 250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും
യുട്യൂബ് ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കണം
പണപ്പെരുപ്പം 11.63 ശതമാനം
ഓഹരിവിപണിയില്‍ മുന്നേറ്റം
വില വര്‍ധനക്ക് കാരണം ഇന്ത്യയല്ല: ദേവ്‌റ
സെന്‍സെക്സില്‍ തകര്‍ച്ച
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...