യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
നാനോ കാറിന് ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും
ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 10 ജൂലൈ 2008   ( 13:10 IST )
ടാറ്റ പുറത്തിറക്കുന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോക്ക്‌ ബുക്കിങ്‌ ഏര്‍പ്പെടുത്തിയേക്കും‌. ഓണ്‍‌ലൈന്‍ ബുക്കിങ്‌ സെപ്റ്റംബറില്‍ ആരംഭിക്കാനാണ്‌ പദ്ധതിയെന്നാണ് അറിയുന്നത്. ഒക്ടോബറില്‍ നിരത്തിലിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന നാനോയ്ക്ക് വിതരണ ചെലവ് പരമാവധി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഓണ്‍‌ലൈന്‍ ബുക്കിങ്ങ് ഏര്‍പ്പെടുത്തുന്നതിലൂടെ ഇതിന് കഴിയുമെന്നും കമ്പനി കരുതുന്നു. കാര്‍ വിപണിയിലെത്തുമ്പൊള്‍ വേണ്ട തയാറെടുപ്പു നടത്താന്‍ രാജ്യത്തെ ടാറ്റയുടെ 190 ഡീലര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഡീലര്‍ഷിപ്പ് എന്ന് നല്‍കുമെന്ന് അറിവായിട്ടില്ല. കമ്പനിക്ക്‌ രാജ്യത്ത്‌ വാഹന വിതരണത്തിനുള്ള പതിവു സംവിധാനം തന്നെ ഉപയോഗപ്പെടുത്താനാണ്‌ സാധ്യതയെന്നും ഇവര്‍ പറയുന്നു. ഉപഭോക്‌താവിന്‌ ഏറ്റവും അടുത്തുള്ള ഡീലറില്‍ നിന്നു കാര്‍ വാങ്ങാന്‍ പറ്റുന്ന വിധത്തിലുള്ള സംവിധാനമാണ്‌ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ കമ്പനി ഉദ്ദേശിക്കുന്നതത്രെ. നാനൊ നവംബറില്‍ വിപണിയിലെത്തുമെന്നാണ് കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിന് ഒരു മാസം മുമ്പേ നാനോ നിരത്തിലിറങ്ങുമെന്ന്‌ പ്രതീക്ഷിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരിവിപണിയില്‍ മുന്നേറ്റം
കൂടുതല്‍ സര്‍വീസുകളുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
സെന്‍സെക്സില്‍ കുതിപ്പ്
സെന്‍സെക്സില്‍ കുതിപ്പ്
സച്ചിനെയും പെപ്സി കൈവിട്ടു
എസ്‌ബി‌ടിയുടെ വായ്പാനിരക്ക് ഉയരും
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
കറന്‍സിയില്‍ മീരാനന്ദന്‍
സ്വാതി ഭാസ്കര്‍ സംവിധാനം ചെ യ്യുന്ന ‘കറന്‍സി’ കാമുകിയുടെ മു ന്നില്‍ സമ്പന്നനാണെന്ന് തെളിയിക്ക...
ചരിത്രമാകാന്‍ നായര്‍‌സാന്‍
ഉലകം ചുറ്റും വാലിബന്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - രാജ്യത്തെ നാണ്യ പ്പെരുപ്പ നിരക്ക് പെട്ടെന്ന് താഴേയ്ക്കിറങ്ങി ല്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുകയും കേന്ദ്രമന്ത്രി ചിദംബരം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...