|
| സെന്‍സെക്സില്‍ മികച്ച മുന്നേറ്റം |
| മുംബൈ(ഏജന്‍സി), വ്യാഴം, 17 ജൂലൈ 2008 ( 16:37 IST ) | |
മുംബൈ ഓഹരിവിപണിയില്‍ വ്യാഴാഴ്ച മികച്ച മുന്നേറ്റം. സൂചിക 536 പോയിന്‍റ് ഉയര്‍ന്ന നിലയിലാണ് വിപണി ക്ലോസ് ചെയ്തത്. വിപണനം ആരംഭിച്ചപ്പോള്‍ തന്നെ കുതിപ്പിന്‍റെ ലക്ഷണം പ്രകടിപ്പിച്ച സെന്‍സെക്സ് മലക്കം മറിച്ചിലുകളൊന്നുമില്ലാതെ നേട്ടത്തില്‍ തന്നെ ക്ലോസ് ചെയ്യുകയായിരുന്നു.
ബി എസ് ഇ 536 പോയിന്‍റ് ഉയര്‍ന്ന് 13112ല്‍ ക്ലോസ് ചെയ്തു. സമാനമായ മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. എന്‍ എസ് ഇ 130 പോയിന്‍റ് വര്‍ദ്ധനവില്‍ 3947ല്‍ ക്ലോസ് ചെയ്തു.
വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്സ് 329 പോയിന്‍റ് ഉയര്‍ച്ച കാണിച്ചിരുന്നു. എച്ച് ഡി എഫ് സി, മാരുതി, എസ് ബി ഐ, എല്‍ ആന്‍റ് ടി, ടി സി എസ്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഭെല്‍, സത്യം, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഐ ടി സി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | മരുതനായകവുമായി കമല്‍ | | ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മ യമാകുമായിരുന്ന മരുതനായകം ഇ നി നടക്കില്ലെന്ന് ഏവരും കരുതി... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ടാറ്റ പുറത്തിറക്കു ന്ന ഒരു ലക്ഷ രൂപയുടെ കാറായ ടാറ്റ നാനോയ്ക്ക് ബുക്കിങ് ഏര്‍പ്പെടുത്തിയേക്കും. ഓണ്‍ലൈന്‍ ബുക്കിങ് സെപ്റ്റംബറില്‍ ആരം... |
| |
|
|
|
|
|
|
|