യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിപ്രോയ്ക്ക് 90 കോടി അറ്റാദായം
ബാംഗ്ലൂര്‍ (ഏജന്‍സി), 18 ജൂലൈ 2008   ( 12:50 IST )
സോഫ്റ്റ്‌വെയര്‍ കയറ്റുമതി രംഗത്തെ രാജ്യത്തെ ഒന്നാം സ്ഥാനക്കാരായ വിപ്രോ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 908 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 25 ശതമാനം ലാഭവര്‍ധനയാണ് കമ്പനി സ്വന്തമാക്കിയിട്ടുള്ളത്.

മൊത്ത വരുമാനത്തിന്‍റെ കാര്യത്തില്‍ 43 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. 1967 കോടി രൂപയായാണ് മൊത്ത വരുമാനം ഉയര്‍ന്നത്. ഐടി സേവനത്തില്‍ നിന്നുളള വരുമാനം 39 ശതമാനം വര്‍ധിച്ച് 4405 കോടി രൂപയായപ്പോള്‍ ഐടി ഉല്‍പ്പന്ന വ്യാപാരത്തില്‍ നിന്നുളള വരുമാനം 44 ശതമാനം വര്‍ധിച്ച് 750 കോടിയായി.

2008-09 സാമ്പത്തിക വര്‍ഷം അറ്റാദായം 1089 മില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് കമ്പനി ലക്‍ഷ്യമിടുന്നതെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യപാദത്തില്‍ ഐടി മേഖലയില്‍ നിന്ന് 1060 മില്യണ്‍ ഡോളര്‍ വരുമാനമാണ് ലക്‍ഷ്യമിട്ടിരുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടയിലും 1067 മില്യണ്‍ ഡോളര്‍ വരുമാനം നേടാനായതായത് മികച്ച നേട്ടമാണെന്നും അസിം പ്രേജി പറഞ്ഞു.

ഇക്കാലയളവില്‍ ഫോര്‍ച്ച്യൂണ്‍ 500, 1000 വിഭാഗങ്ങളിപ്പെട്ട നാലു കമ്പനികളടക്കം 31 പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കാനും വിപ്രോയ്ക്കായി. ജൂണ്‍ 30ലെ കണക്കനുസരിച്ച് 95,675 ജീവനക്കാരാണ് വിപ്രോയ്ക്കുളളത്. ഇതില്‍ 74,838 പേര്‍ ഐടി മേഖലയിലും 20,837പേര്‍ ബിപിഒ മേഖലയിലും ജോലി ചെയ്യുന്നു.


(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണവിലയില്‍ ഇടിവ്
പണപ്പെരുപ്പം 11.91 ശതമാനം
വിലവര്‍ധനയുടെ സമ്മര്‍ദം തുടരുന്നു: ചിദംബരം
സെന്‍സെക്സില്‍ മികച്ച മുന്നേറ്റം
ഓഹരി വിപണിയില്‍ മുന്നേറ്റം
എച്ച്‌ഡിഎഫ്സിക്ക് 468.11 കോടി ലാഭം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
റോബോട്ട് കുഴപ്പത്തില്‍!
രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു...
മര്‍മയോഗിയില്‍ ബിഗ്‌ബിയും?
ഷാരുഖിന് പ്രായമായി!
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...