|
| മിനി ഉച്ചകോടി; തന്ത്രങ്ങളുമായി ഇന്ത്യയും ബ്രസീലും |
| ജെനീവ (ഏജന്‍സി), 20 ജൂലൈ 2008 ( 14:55 IST ) | |
ലോക വ്യാപാര സംഘടനയുടെ മിനി ഉച്ചകോടി ജനീവയില്‍ തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ സമ്പന്ന രാഷ്ട്രങ്ങളുടെ അജന്‍ഡകള്‍ക്കെതിരെ വികസ്വര രാഷ്ട്രങ്ങളെ യോജിപ്പിച്ച് നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇന്ത്യയേയും ബ്രസീലിനേയും ദക്ഷിണാഫ്രിക്കയേയും കാത്തിരിക്കുന്നത്. ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ദോഹ റൌണ്ട് ചര്‍ച്ചകളിലൂടെ ലോക വിപണിയില്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാന്യമായ പങ്കാളിത്തം നേടിയെടുക്കുന്നതിന് നൂറോളം വികസ്വര രാജ്യങ്ങളുടെ പിന്തുണയുമായാണ് ഇന്ത്യയും ബ്രസീലും ചര്‍ച്ചയ്ക്ക് തയാറെടുക്കുന്നത്.
ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും ആഗോള ഭക്‍ഷ്യ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് ലോക വ്യാപാര സംഘടന അഞ്ച് ദിവസത്തെ മിനി മന്ത്രിതല സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ദോഹ റൌണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും നിര്‍ജ്ജീവമായ ലോക സമ്പദ്‌വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുയും ചെയ്യുകയെന്നതാണ് ഉച്ചകോടിയുടെ ലക്‍ഷ്യം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എല്ലായിടത്തുമുള്ള സ്ഥിതിഗതികള്‍ കടുപ്പമേറിയതാണെന്ന് ഇന്ത്യന്‍ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി കമല്‍ നാഥ് പറയുന്നു.
നീതിയുക്തവും വളച്ചൊടിക്കപ്പെടാത്തതുമായ ലോക വ്യാപാരം ആരംഭിക്കുന്നതിനുള്ള പുതിയ ഉടമ്പടികള്‍ക്ക് വേണ്ടി 2001ല്‍ ആണ് ലോക വ്യാപാര സംഘടന അതിന്‍റെ അംഗരാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചത്. ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ ആരംഭിച്ച ഈ ചര്‍ച്ച 2004ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് ഇനിയും എങ്ങുമെത്തിയിട്ടില്ലെന്നതാണ് വാസ്തവം. തുടര്‍ന്ന് കാണ്‍കൂണിലും ഹോങ്‌കോങ്ങിലും നടന്ന സമ്മേളനങ്ങളിലും വിപണി തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച കാര്യമായ പുരോഗതി നേടാനായില്ല.
ലോക വിപണിയില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ മേധാവിത്വം നേടാന്‍ നത്തുന്ന ശ്രമങ്ങള്‍ക്കെതിരെ 152 അംഗ സംഘടനയില്‍ നൂറോളം വരുന്ന വികസ്വര രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന ചെറുത്തുനില്‍പാണ് ചര്‍ച്ചകള്‍ പാതിവഴിയില്‍ തന്നെ നിര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക, വ്യവസായ ഉല്പന്നങ്ങളുടെ വ്യാപാരം സംബന്ധിച്ച് മാത്രം ചര്‍ച്ച നടത്താമെന്നാണ് അമേരിക്ക അടക്കമുള്ള വികസ്വര രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ കാര്‍ഷിക വ്യാപാര കരാറിന് കീഴില്‍ വരുന്ന മത്സ്യബന്ധന സബ്സിഡിയും സേവന കയറ്റുമതിയും ബൌദ്ധിക സ്വത്തവകാശവും ചര്‍ച്ച ചെയ്യണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|