|
| സ്വര്‍ണവില കുതിച്ചു കയറുന്നു |
| മുംബൈ(ഏജന്‍സി), ചൊവ്വ, 22 ജൂലൈ 2008 ( 14:59 IST ) | |
സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 1245 രൂപയാണ് ഇപ്പോള്‍ വില. അതായത് പവന് 9960 രൂപ. ഈ രീതിയില്‍ വില കയറിയാല്‍ പവന് പതിനായിരത്തിന് മേല്‍ വിലയായേക്കും. ഇതേ തുടര്‍ന്ന് ആഭരണ ശാലകളില്‍ വില്‍പ്പന ഇടിഞ്ഞു. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയുടെ സ്വഭാവം വിശകലനം ചെയ്ത് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
തിരക്കേറിയ വിവാഹ സീസണ്‍ കണക്കിലെടുത്ത് സ്വര്‍ണ്ണ വ്യാപാരികള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയിരുന്നു. ഇത് വില വര്‍ദ്ധനവിന് കാരണമായതായാണ് സൂചന. വില്‍പ്പന കുറഞ്ഞതോടെ സ്വര്‍ണാഭരണ ശാലകള്‍ തമ്മിലുള്ള മത്സരം രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ട്.
ക്രൂഡ് ഓയില്‍ വില കൂടിയതോടെയാണ് ജനുവരിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നത്. ഡോളറിന്‍റെ വില ഇടിഞ്ഞതും സ്വര്‍ണ വില ഉയരുന്നതിന് കാരണമായി.
ആഗോളവിപണിയില്‍ സ്വര്‍ണത്തിന്‍റെ ഇന്ത്യന്‍ ആവശ്യം 30 ശതമാനത്തോളമാണ്. ഇന്ത്യന്‍ വിപണിയുടെ 50% ദക്ഷിണേന്ത്യയിലും. ഇതില്‍ 20 ശതമാനത്തോളം കേരളത്തിന്‍റെ വിഹിതവും. കഴിഞ്ഞവര്‍ഷം സ്വര്‍ണവിലയില്‍ 30% വര്‍ദ്ധനയാണ് ഉണ്ടായത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | റോബോട്ട് കുഴപ്പത്തില്‍! | | രജനീകാന്ത് ചിത്രം ‘റോബോട്ട്’ പുതി യ ഒരു പ്രതിസന്ധിയെ നേരിടുന്നു. ചിത്രത്തിന്‍റെ കഥയുമായി സാമ്യമു... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ഇന്ത്യ 700 മെഗാ വാട്ട് ശേഷിയുള്ള എട്ട് പുതിയ ആണവ പ്ലാ ന്‍റുകള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന തായി റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 10000 മെഗാവാട്ടായി... |
| |
|
|
|
|
|
|
|