|
| ഡല്‍ഹി റെയില്‍വേ വികസനത്തിന് വിദേശ കമ്പനികള്‍ |
| ന്യൂഡല്‍ഹി (ഏജന്‍സി), വ്യാഴം, 7 ഓഗസ്റ്റ് 2008 ( 12:57 IST ) | |
സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നടത്തുന്ന റയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് ടെണ്ടര്‍ സമര്‍പ്പിക്കാന്‍ മുന്‍പന്തിയിലുള്ളത് വിദേശ കമ്പനികള്‍. ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള സാങ്കേതികവിദ്യ സമര്‍പ്പിക്കുന്നതിനാണ് റഷ്യ, ചൈന, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ മത്സര രംഗത്തുള്ളത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റഷ്യന്‍ റെയില്‍വേ, ജര്‍മ്മന്‍ നാഷണല്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഡ്യൂഷ് ബഹ്‌ന്‍, ചൈന സര്‍ക്കാരിന്‍റെ ചൈന റെയില്‍വെയ്സ് 18 ബ്യൂറോ ഗ്രൂപ്പ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ കമ്പനി ഗ്രാന്‍ഡി സ്റ്റാസിയോണി എസ് പി എ എന്നിവയാണ് ഇതില്‍ പ്രമുഖര്‍.
6000 കോടിയോളം രൂപയുടെ നവീകരണ പദ്ധതിക്കായി ഈ കമ്പനികളെല്ലം പ്രാദേശിക പങ്കാളികളേയും കണ്ടെത്തിയിട്ടുണ്ട്. 30,000 മുതല്‍ മൂന്നര ലക്ഷം വരെ പേര്‍ ദിവസേന യാത്ര ചെയ്യുന്ന ഡല്‍ഹി റയില്‍വേയുടെ യാത്രക്കാരുടെ ടെര്‍മിനലിലെ അടിസ്ഥാന സൌകര്യ വികസനമാണ് പദ്ധതിയുടെ ലക്‍ഷ്യം. ഓരോ വര്‍ഷവും നാല് ശതമാനം യാത്രക്കാര്‍ ഇവിടെ കൂടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
നിര്‍മ്മാണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്ക് ഒരു പ്രത്യേക കാലം വരെ റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. ഇതിന്‍റെ സമയപരിധി ലേല സമയത്ത് തീരുമാനിക്കും. സങ്കേതികവിദ്യ സംബന്ധിച്ച് ആറ് കമ്പനികളെ തെരഞ്ഞെടുത്തശേഷം ഇവരെ സാമ്പത്തിക ലേലത്തിന് ക്ഷണിക്കും. പിന്നീടാണ് വര്‍ക്ക് കൈമാറുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | | കോമഡി ചെയ്യാന്‍ മാധുരി | | ബോളിവുഡിനെ ഒരുകാലത്ത് അട ക്കി ഭരിച്ചിരുന്ന സൌന്ദര്യറാണി മാ ധുരി ദീക്ഷിത് ഒരു കോമഡിച്ചിത്ര... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അനില്‍ അംബാനി യുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്മ്യൂ ണിക്കേഷന്‍സുമായി കരാറുണ്ടാക്കുന്നതിനു ള്ള ചര്‍ച്ചകള്‍ ദക്ഷിണാഫ്രിക്കന്‍ ടെലികോം... |
| |
|
|
|
|
|
|
|