|
| സെന്‍സെക്സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു |
| മുംബൈ(ഏജന്‍സി), ചൊവ്വ, 23 സെപ്റ്റംബര്‍ 2008 ( 16:30 IST ) | |
മുംബൈ ഓഹരി വിപണിക്ക് ചൊവ്വാഴ്ച നഷ്ടങ്ങളുടെ ദിനം. വിപണനം ആരംഭിച്ചതു മുതല്‍ തിരിച്ചടി നേരിട്ട വിപണി 431 പോയിന്‍റ് തകര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 274 പോയിന്‍റ് ഇടിവോടെയാണ് വിപണനം ആരംഭിച്ചത്. ഇടയ്ക്ക് അല്‍പ്പം ഉയര്‍ച്ചയുടെ ഗതി കാണിച്ചെങ്കിലും പിന്നീട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ബി എസ് ഇ 431 പോയിന്‍റ് തകര്‍ച്ചയില്‍ 13564ലെത്തി ക്ലോസ് ചെയ്തു. സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമായി. ഒ എന്‍ ജി സി, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റ സ്റ്റീല്‍, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഭെല്‍, എല്‍ ആന്‍റ് ടി, ഡി എല്‍ എഫ് ലിമിറ്റഡ്, റാന്‍ബാക്സി, ഇന്‍ഫോസിസ് ടെക്നോളജീസ്, വിപ്രോ തുടങ്ങിയവയുടെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ... |
| |
|
|
|
|
|
|
|