യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വായ്പ-നിക്ഷേപാനുപാതത്തില്‍ ഇടിവ്
തിരുവനന്തപുരം (ഏജന്‍സി), തിങ്കള്‍, 6 ഒക്‍ടോബര്‍ 2008   ( 16:13 IST )
സംസ്ഥാനത്തെ ബാങ്കുകളിലെ വായ്‌പ-നിക്ഷേപാനുപാതത്തില്‍ നേരിയ ഇടിവുണ്ടായതായി ബാങ്കേഴ്സ് സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ചെറുകിട വ്യവസായ മേഖലയ്ക്ക് നല്‍കുന്ന വായ്പകളുടെ കാര്യത്തിലും കുറവുണ്ടായി. വായ്‌പ-നിക്ഷേപാനുപാതം 1.23 ശതമാനം കുറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് രണ്ട് ദിവസത്തെ യോഗം.

കാര്‍ഷിക മേഖലയ്ക്ക് നടക്കുന്ന വായ്പയുടെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും നടപ്പു വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇടിവുണ്ടായി. ചെറുകിട വ്യവസായ മേഖലയ്ക്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ ലക്‍ഷ്യം നേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്പത് ശതമാനത്തിന്‍റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളാണ് ഇതില്‍ ഏറ്റവും പുറകില്‍. വായ്പ നല്‍കുന്നതിലെ കുറവ് മൂലം വാ‍യ്പാനിക്ഷേപ അനുപാതത്തില്‍ കുറവുണ്ടായി. കാര്‍ഷിക മേഖലയുടെ സഹായത്തില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത് സഹകരണ ബാങ്കുകളാണ്.

എന്‍.ആര്‍.ഐ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ ബാങ്കുകള്‍ നേരിയ നേട്ടം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ ബാങ്കുകളുടെ പ്രതിനിധികളും വിവിധ വകുപ്പുകളുടെ തലവന്മാരും രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് യോഗം.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
എണ്ണവിലയില്‍ വീണ്ടും ഇടിവ്
ഓഹരിവിപണിയില്‍ ഇടിവ്
പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിന് കാരണമാകില്ല
ടാറ്റ അധികൃതര്‍ കര്‍ണാടകയില്‍
മിത്തലിന്‌ നഷ്ടം 16.6 മില്യണ്‍ പൗണ്ട്‌
നാനൊ: ഗുജറാത്തിനും കര്‍ണാടകയ്ക്കും സാധ്യത
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
രഹസ്യങ്ങളുടെ ‘മണിച്ചിത്ര‘പ്പൂട്ട്!
അഭിനേതാക്കള്‍ക്ക് അവര്‍ അവതരി പ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചല്ലാ തെ കഥയുടെ എ ബി സി ഡി....
ചെമ്പകരാമന്‍ എന്ന് തുടങ്ങും?
ഇമ്രാന്‍ - ജെനിലിയ വീണ്ടും?
വാര്‍ത്ത
വ്യവസായം വാര്‍ത്ത - പൊതുമേഖല സ്ഥാ പനമായ ബി എസ് എന്‍ എല്‍ മറ്റ് സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുമായി നെറ്റ്‌വ ര്‍ക്ക് പങ്കാളിത്ത ധാരണയിലെത്തിയതോടെ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...