|
| ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞു |
| ന്യൂയോര്‍ക്ക്(ഏജന്‍സി)എണ്ണ, വെള്ളി, 7 നവംബര്‍ 2008 ( 09:08 IST ) | |
ഉത്പാദനം കുറക്കാനുളള ഒപെക് രാജ്യങ്ങളുടെ തീരുമാനത്തിനുശേഷവും രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കനത്ത ഇടിവ്. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ വിപണിയില്‍ ബാരലിന് 65 ഡോളര്‍ നിരക്കില്‍ വ്യാപാരം ആരംഭിച്ച എണ്ണവില 59.97 വരെയെത്തി. 2007 മാര്‍ച്ചിനു ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില രാജ്യാന്തര വിപണിയില്‍ ബാരലിന് അറുപത് ഡോളറില്‍ താഴെയെത്തുന്നത്.
അമേരിക്കയുടെ എണ്ണ ശേഖരത്തില്‍ വര്‍ധന ഉണ്ടായതും ആഗോള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതാണ് എണ്ണ വില വീണ്ടും കുറയാന്‍ കാരണമായത്. ജൂലൈ 11ന് ബാരലിന് 147.27 ഡോളറായിരുന്ന ക്രൂഡോയില്‍ വില.
ഒക്ടോബറിലെ ഗ്യാസോലൈന്‍ ആവശ്യകത, കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ 2.3 ശതമാനം കുറവായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച അമേരിക്കയിലെ വാതക ശേഖരം 1.12 ദശലക്ഷം ബാരലില്‍ നിന്ന് 196.1 ദശലക്ഷം ബാരലായാണ് വര്‍ധിച്ചത്. ശേഖരത്തില്‍ 6,50,000 ബാരലിന്‍റെ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്ന സാഹചര്യത്തിലാണ് എണ്ണശേഖരത്തില്‍ വന്‍ വര്‍ധന ഉണ്ടായിരിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|