യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഐഎംഎഫ്‌ വളര്‍ച്ചാനിരക്കുകള്‍ പുനര്‍ നിര്‍ണയിച്ചു
വാഷിംഗ്ടണ്‍(ഏജന്‍സി), വെള്ളി, 7 നവം‌ബര്‍ 2008   ( 11:17 IST )
രാജ്യാന്തര സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഐ എം എഫ്‌ വളര്‍ച്ചാനിരക്കുകള്‍ പുനര്‍ നിര്‍ണയിച്ചു. 2009 ല്‍ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 2.2 ശതമാനമായിരിക്കുമെന്ന്‌ ഐ എം എഫ്‌ സൂചിപ്പിച്ചു. മുമ്പ്‌ പ്രവചിച്ചിരുന്നതിനേക്കാള്‍ 0.8 ശതമാനം കുറവാണിത്‌.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.3 ശതമാനമായി കുറഞ്ഞതായി ഐ എം എഫ് വിലയിരുത്തിയതായി ഔട്ട്ലുക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം ഇത് 5.1 ശതമാനമായി ചുരുങ്ങും. അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ അടുത്ത വര്‍ഷം 0.7 ശതമാനത്തിന്‍റെ കുറവുണ്ടാകുമെന്നാണ്‌ ഐ എം എഫിന്‍റെ പുതിയ വിലയിരുത്തല്‍. യൂറോ കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ 2009 ല്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ 0.2 ശതമാനത്തിന്‍റെ ഇടിവുണ്ടാകും.

ബ്രിട്ടീഷ്‌ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ 1.3 ശതമാനം വരെ കുറവു വന്നേക്കാമെന്നാണ്‌ ഐ എം എഫ്‌ അഭിപ്രായപ്പെടുന്നത്‌. 2009 ല്‍ ചൈനയിലെ സാമ്പത്തിക വളര്‍ച്ച നിരക്ക്‌ 8.5 ശതമാനമാകും. ഒക്ടോബറില്‍ ഇത്‌ 9.3 ശതമാനമായിരിക്കുമെന്നാണ്‌ ഐ എം എഫ്‌ അറിയിച്ചിരുന്നത്‌.

2009ല്‍ ക്രൂഡോയിലിന് ബാരലിന് 68 ഡോളര്‍ വിലയേ ഉണ്ടാകൂ. ലോഹങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും വിലയിലും കുറവുണ്ടാകും. അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം വളര്‍ച്ചാ നിരക്ക് കുറയുമെന്നും ഐ എം എഫ് വിലയിരുത്തി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
അശോക്‌ ലൈലാന്‍ഡ്‌ പ്രവര്‍ത്തിദിനം കുറച്ചു
ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞു
ഓഹരി വിപണി 386 പോയിന്‍റ് ഇടീഞ്ഞു
നാണയപ്പെരുപ്പ നിരക്കില്‍ നേരിയ വര്‍ധന
എസ്ബിഐ പലിശ നിരക്ക് 0.75% കുറച്ചു
സെന്‍സെക്‌സ്‌ 10000ത്തില്‍ താഴെ
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഹാട്രിക് തേടി ജെനിലിയ
ജെനിലിയ ഡിസൂസയുടെ കരിയറി ലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമകളിലെ ഹാസിനി....
നടികള്‍ തന്നെ സ്മാര്‍ട്ട്!
ഇമേജുകള്‍ തകര്‍ത്ത് ബിപാഷ
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാ‍ര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...