|
| ടാറ്റാ കോറസ് 400 ജീവനക്കാരെ കുറക്കും |
| ലണ്ടന്‍(ഏജന്‍സി), വെള്ളി, 7 നവംബര്‍ 2008 ( 12:16 IST ) | |
ടാറ്റ സ്റ്റീലിന്‍റെ ഉടമസ്ഥതയിലുളള കോറസ് സ്റ്റീല്‍ കമ്പനി വിതരണ ശ്രംഖലയിലുളള 400 ജീവനക്കാരെ വെട്ടിക്കുറക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിപണികളിലുണ്ടാവുന്ന ചാഞ്ചാട്ടം നേരിടാനായാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതെന്ന് കോറസ് അറിയിച്ചു. കോറസിന്‍റെ പടിഞ്ഞാറന്‍ മിഡലാന്‍ഡ്, വടക്കന്‍ വെയില്‍സ് മേഖലകളില്‍ നിന്ന് 100 പേരെ വീതവും തെക്കന്‍ വെയില്‍സ്, ലീഡ്സ് എന്നിവിടങ്ങളില്‍ നിന്ന് 50 പേരെ വീതവും വെട്ടികുറക്കാനാണ് കോറസ് പദ്ധതിയിട്ടിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധി ലോക വ്യാപകമായി സ്റ്റീല്‍ ഉപഭോഗത്തില്‍ വന്‍ഇടിവാണ് വരുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിതരണം, ഊര്‍ജ്ജം, ഉപഭോഗം എന്നീ വിഭാഗങ്ങളില്‍ കോറസ് ചെലവു ചുരുക്കല്‍ നടപടികള്‍ എടുത്തുവരികയായിരുന്നു.
ബ്രിട്ടണിലെ 36 മേഖലകളിലായി വിതരണ വിഭാഗത്തില്‍ കോറസിന് 2400 ജീവനക്കാരണുളളത്. പിരിച്ചുവിടുന്നവരുടെ പുനരധിവാസത്തിനായി എല്ലാ സഹായവും നല്‍കുമെന്ന് കോറസ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|