|
| അമേരിക്കയില്‍ 12 ലക്ഷം തൊഴില്‍രഹിതര്‍ |
| വാഷിംഗ്ടണ്‍(ഏജന്‍സി), ശനി, 8 നവംബര്‍ 2008 ( 10:47 IST ) | |
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസവും നിരവധി പേര്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെടുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബറില്‍ മാത്രം 2,40,000 പേര്‍ തൊഴില്‍ രഹിതരായി. ഇതോടെ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേറെയായി.
ഒക്ടോബറില്‍ 2,40,000 പേര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചതായി തൊഴില്‍ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആറര ശതമാനമാളുകള്‍ തൊഴിലില്ലാത്തവരാണ്. ഇത് 1994 മാര്‍ച്ചിന് ശേഷം എറ്റവും ഉയര്‍ന്ന ശതമാനമാണ്. അടുത്ത വര്‍ഷം ഇത് എട്ടു ശതമാനമായി ഉയര്‍ന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ അമേരിക്കന്‍ എക്സ്പ്രസ് കഴിഞ്ഞ ദിവസം ഏഴായിരം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. സെപ്റ്റംബറില്‍ 2,84,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് കണക്കുകള്‍. തുടര്‍ച്ചയായി പതിനാറാം മാസവും നഷ്ടത്തില്‍ തുടരുന്ന നിര്‍മാണ മേഖലയില്‍ കഴിഞ്ഞ മാസം മാത്രം 49,000 തൊഴില്‍ അവസരങ്ങള്‍ ആണ് വെട്ടിക്കുറച്ചത്. ഉത്പാദന മേഖലയില്‍ ഒക്ടോബറില്‍ മാത്രം 90,000 തൊഴിലുകള്‍ വെട്ടിക്കുറച്ചു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക പ്രതി സന്ധി മറികടക്കാന്‍ ജപ്പാനിലെ ടൊയോട്ടയു ടെ സഹായം തേടിയെന്ന വാര്‍ത്തകള്‍ അമേ രിക്കയിലെ ഓട്ടോമൊബൈല്‍... |
| |
|
|
|
|
|
|
|