|
| ഭീകരാക്രമണം ടൂറിസത്തെ ബാധിക്കും |
| മുംബൈ(ഏജന്‍സി), ശനി, 29 നവംബര്‍ 2008 ( 12:19 IST ) | |
അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ ഇന്ത്യയുടെ വ്യവസായങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ ഓഹരി മൂല്യം കുറയ്ക്കാനിടയാകുമെന്ന ഭയമാണ് നിക്ഷേപകരെ പിന്‍വലിയാന്‍ പ്രേരിപ്പിയ്ക്കുന്നത്. വേണ്ടത്ര സുരക്ഷ ലഭിയ്ക്കാത്തതും നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
എല്ലാ വ്യവസായങ്ങളേയും ഭീകരാക്രമണങ്ങള്‍ ബാധിയ്ക്കുമെങ്കിലും ഏറ്റവുമധികം ബാധിക്കുന്നത് ടൂറിസം മേഖലയെ ആണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി വിദേശികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കക്കാരേയും ഇംഗ്ലണ്ടുകാരേയും തെരഞ്ഞു പിടിച്ച് അക്രമിക്കാനുള്ള ശ്രമങ്ങളും കഴിഞ്ഞ ദിവസം നടന്നിരുന്നു.
തുടര്‍ച്ചയായി നടക്കുന്ന സ്ഫോടനങ്ങളും ഇന്ത്യലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഹോട്ടലുകളും പാര്‍ക്കുകളും സുരക്ഷിതമല്ലെന്ന ധാരണ ഇതിനകം തന്നെ വ്യാപിച്ചു കഴിഞ്ഞു. ആ നിലയ്ക്ക് ഇന്ത്യയില്‍ തങ്ങാന്‍ വിദേശികള്‍ മടിക്കുമെന്നാണ് വിലയിരുത്തല്‍. വിദേശികളുടെ വരവ് കുറയുന്നതോടെ ഇന്ത്യയുടെ ടൂറിസം വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|