യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
താജ് നവീകരണത്തിന് 500 കോടി
ന്യൂഡല്‍ഹി(ഏജന്‍സി), 29 നവം‌ബര്‍ 2008   ( 14:51 IST )
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ തകരാര്‍ സംഭവിച്ച ചരിത്രപ്രസിദ്ധമായ താജ് ഹോട്ടല്‍ നവീകരിക്കാന്‍ 500 കോടി രൂപ വേണ്ടിവരുമെന്ന് എഞ്ജിനീയര്‍മാരുടെ വിലയിരുത്തല്‍. ഹോട്ടല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുത്തേക്കുമെന്നും സംഘം ചൂണ്ടിക്കാട്ടി. 1903ല്‍ നിര്‍മ്മിച്ച ഹോട്ടലിന്‍റെ നവീകരണത്തിന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ പോലുള്ള സ്ഥാപനങ്ങളുടെ സഹായം വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

വെടിവെപ്പിലും ഗ്രനേഡാക്രമണങ്ങളിലും തീവയ്‌പിലും ഹോട്ടലിന്‍റെ ഉള്‍വശം ഏതാണ്ട്‌ പൂര്‍ണമായി തന്നെ നശിച്ചിട്ടുണ്ട്‌. ആറാം നില പൂര്‍ണമായും അഗ്‌നിക്കിരയായി. ഗ്രൗണ്ട്‌ഫ്‌ളോര്‍, ഒന്നാംനില, രണ്ടാനില എന്നിവിടങ്ങളിലെ തീയണയ്‌ക്കാന്‍ അഗ്‌നിശമന സേനക്കാര്‍ ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. പുനര്‍ നിര്‍മ്മാണം എത്രയും പെട്ടെന്ന് നടക്കുമെന്നാണ് ഹോട്ടലുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അദ്ദേഹത്തിന്‍റെ മാനേജ്മെന്‍റ് ആക്ഷ്ഗങ്ങളോടൊപ്പം ഹോട്ടല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. താജ് പുനര്‍ നിര്‍മ്മാണത്തിന് വേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം ഹോട്ടലില്‍ എത്തിയതെന്നാണ് സൂചന. ഹോട്ടല്‍ പൂര്‍ണമായും എന്‍ എസ്‌ ജിയുടെ നിയന്ത്രണത്തിലായിട്ടുണ്ട്.

അത്യപൂര്‍വമായ ചിത്രങ്ങളും ശില്‍പങ്ങളും കാര്‍പെറ്റുകളുമുണ്ടായിരുന്ന ഹോട്ടലിന്‍റെ ചുമരുകളും മേല്‍ക്കൂരയും ഏറെ സവിശേഷതകളുള്ളവയായിരുന്നു. ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ മുന്‍പ്‌ തന്നെ 565 മുറികളുള്ള ഈ ഹോട്ടലിന്‍റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ടാറ്റ ഗ്രൂപ്പിന്‍റെ സ്‌ഥാപകന്‍ ജംഷഡ്‌ജി ടാറ്റയാണ്‌ ഹോട്ടല്‍ നിര്‍മിച്ചത്‌.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഭീകരാക്രമണം ടൂറിസത്തെ ബാധിക്കും
ഷോപ്പിംഗ് ഫെസ്റ്റിവല്‍: ഉദ്ഘാടനം മാറ്റി
എണ്ണവിലയില്‍ നേരിയ വര്‍ധന
നാണയപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞു
ഓഹരിവിപണികള്‍ ഇന്ന്‌ പ്രവര്‍ത്തിക്കില്ല
എഐജി സി‌ഇ‌ഒയ്ക് ഒരു ഡോളര്‍ ശമ്പളം
ജ്യോതിഷം
ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത്‌ നന്ന്‌. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
കൊങ്കണ നോവലിസ്റ്റാകുന്നു
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയി ലെ അംഗമായ മായാ റോയ് എന്ന നോവലിസ്റ്റിനെയാണ് കൊങ്കണ...
‘സിംഗ് ഈസ് കിംഗ്’ വീണ്ടും!
സെയ്‌ഫിന്‍റെ ഗിത്താര്‍ പ്രണയം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍‌ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...