|
| ഭീകരാക്രമണം: നഷ്ടം 4000 കോടി |
| മുംബൈ(ഏജന്‍സി), ശനി, 29 നവംബര്‍ 2008 ( 17:42 IST ) | |
അറുപത് മണിക്കൂര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിട്ടപ്പോള്‍ മുംബൈക്കും രാജ്യത്തിനും പ്രതിദിനം ആയിരം കോടി രൂപ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. നാലു ദിവസം വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്‌തംഭിക്കുക വഴി നഷ്ടമായത് നാലായിരം കോടി രൂപയാണെന്ന് അസോച്ചം സെക്രട്ടറി ഡി എസ് റാവത്ത് പറഞ്ഞു.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ബി എസ് ഇയും എന്‍ എസ് ഇയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ബി എസ് ഇയിലും എന്‍ എസ് ഇയിലും ഓരോ ദിവസവും 32,710 കോടി രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. വളരെ അപൂര്‍വമായ സാഹചര്യത്തിലാണ് ഓഹരി വിപണിയില്‍ വ്യാപാരം നിര്‍ത്തി വയ്ക്കാറുള്ളത്
വിനോദ, സിനിമാ രംഗങ്ങളെയും ആക്രമണം ബാധിച്ചു. ടെലിവിഷന്‍, ചലച്ചിത്ര വ്യവസായത്തിന് പത്തു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഭൂമി സംബന്ധിച്ചുള്ള വഴക്കു കള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാ പാരത്തില്‍ മാന്ദ്യം ഉണ്ടായേക്കും. പ്രതീക്ഷ... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ അമേരിക്കയില്‍ തൊഴില്‍ര ഹിതരുടെ എണ്ണം കുതിച്ചുയരുന്നു. ദിവസ വും നിരവധി പേര്‍ക്കാണ് അമേരിക്ക... |
| |
|
|
|
|
|
|
|