|
| 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഒബാമ |
| വാഷിംഗ്‌ടണ്‍(ഏജന്‍സി), 7 ഡിസംബര്‍ 2008 ( 12:16 IST ) | |
2011 ആകുമ്പോഴേക്കും അമേരിക്കയില്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നല്‍കാന്‍ തന്‍റെ സാമ്പത്തിക സമിതിയോട് നിര്‍ദ്ദേശിച്ചതായി ഒബാമ പറഞ്ഞു. വീക്കിലി ഡമോക്രാറ്റിക് റേഡിയോ പ്രഭാഷണത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.
അടിസ്ഥാന സൗകര്യങ്ങളായ റോഡ്, പാലങ്ങള്‍ എന്നിവ പുതുക്കിപ്പണിയുക. വിദ്യാലയങ്ങള്‍ നവീകരിക്കുക, ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക. വൈദ്യതി പാഴാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയും തന്‍റെ ലക്‍ഷ്യങ്ങളാണന്ന് ഒബാമ പറഞ്ഞു.
രാജ്യത്ത് തൊഴില്‍ നഷ്ട്ടപ്പെട്ടവരുടെ എണ്ണം കൂടിയെന്ന ലേബര്‍വകുപ്പിന്‍റെ കണക്കെടുപ്പിനു തൊട്ടുപിന്നാലെയാണ് ഒബാമയുടെ നിര്‍ദേശം. സാമ്പത്തിക്ക മാന്ദ്യത്തെത്തുടര്‍ന്ന് നവംബറില്‍ മാത്രം അഞ്ചര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|