|
| സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു |
| ന്യൂഡല്‍ഹി(ഏജന്‍സി), ഞായര്‍, 7 ഡിസംബര്‍ 2008 ( 17:18 IST ) | |
20,000 കോടി രൂപയുടെ സാമ്പത്തിക സുരക്ഷാ പാക്കേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെന്‍ട്രല്‍ വാറ്റ് നാലു ശതമാനമായി കുറച്ചു. ഇതോടെ വിവിധ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ കുറവുണ്ടാകും.
ടെക്‌സ്റ്റൈല്‍ മേഖലയില്‍ 1,400 കോടിയുടേയും കയറ്റുമതി മേഖലയില്‍ 350 കോടി രൂപയുടെയും പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കയറ്റുമതിക്കാര്‍ക്ക് പലിശ നിരക്കില്‍ രണ്ടു ശതമാനം ഇളവു നല്‍കും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് നടപടി.
ഗാര്‍ഹിക വായ്പകളുടെ പലിശ കുറഞ്ഞേക്കും. 20 ലക്ഷം വരെയുള്ള ഭവനവായ്പയുടെ പലിശ നിരക്കില്‍ കുറവുവരുത്താനാണ് സാധ്യത. ഐസിഐസിഐ ബാങ്ക് 20 ലക്ഷം വരെയുള്ള ഭവനവായ്പയുടെ പലിശ കഴിഞ്ഞ ദിവസം കുറച്ചിരുന്നു. വൈദ്യുതി മേഖലയില്‍ ഉപയോഗിക്കുന്ന നാഫ്‌തയുടെ ഇറക്കുമതി ചുങ്കവും അയേണ്‍ അയിരിന്‍റെ കയറ്റുമതി ചുങ്കവും എടുത്തുകളഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വിപണിയെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് ഇന്നലെ റിപ്പോ - റിവേഴ്സ് റിപ്പോ നിരക്കില്‍ ഒരു ശതമാനം കുറവുവരുത്തിയിരുന്നു. രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് നിരക്കില്‍ കുറവ് വരുത്തിയത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | | നവാഗതരുടെ രക്ഷകന്‍ | | പുതിയവരുടെ രക്ഷയ്ക്കായി മറ്റൊ രു സംവിധായകന്‍ അവതരിച്ചിരി ക്കുന്നു. സാക്ഷാല്‍ കരണ്‍ ജോഹര്‍!... |
|
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അറുപത് മണിക്കൂ ര്‍ നീണ്ടു നിന്ന ഭീകരാക്രമണം സാമ്പത്തിക തലസ്ഥാനത്തിന് വരുത്തിവച്ചത് നാലായിരം കോടി രൂപയുടെ നഷ്ടം. വ്യാപാര സ്ഥാപന... |
| |
|
|
|
|
|
|
|