|
| സാമ്പത്തിക വളര്‍ച്ച ഇടിയും: ഐഎംഎഫ് |
| ബെര്‍ലിന്‍(ഏജന്‍സി), തിങ്കള്‍, 20 ഏപ്രില്‍ 2009 ( 15:28 IST ) | |
ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) അഭിപ്രായപ്പെട്ടു. അതേസമയം 2010ഓടെ സാമ്പത്തിക രംഗം തിരിച്ചുവരവ് നടത്തുമെന്നും ഐഎംഎഫ് ഡയറക്ടര്‍ ഡൊമിനിക്ക് സ്ട്രോസ് ഖാന്‍ പറഞ്ഞു.
ജര്‍മ്മനിയിലെ ഹാന്‍ഡില്‍സ്ബാള്‍ട്ട് ബിസിനസ് ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു സ്ട്രോസ് ഖാന്‍. ഐഎംഎഫിന്‍റെ ആഗോള വളര്‍ച്ചാ പ്രവചനങ്ങള്‍ വരും ആഴ്ചകളില്‍ കൂടുതല്‍ മോശമായേക്കും. ഏറ്റവും അടുത്തിടെ നടത്തിയ പ്രവചനത്തില്‍ ഐഎംഎഫ് പറഞ്ഞത് 2009ലെ സാമ്പത്തിക വളര്‍ച്ച 05 - 1 ശതമാനമായി കുറയുമെന്നാണ്. ‘ഗ്രേറ്റ് ഡിപ്രഷന്‘ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഈയാഴ്ചയിലെ പ്രവചന വിവരങ്ങള്‍ ഐഎംഎഫ് ബുധനാഴ്ച പുറത്തുവിടാനിരിക്കുകയാണ്. സാമ്പത്തിക മേഖലയില്‍ ചില അനുകൂല സാഹചര്യങ്ങള്‍ കണ്ട് തുടങ്ങിയെങ്കിലും സമീപ ഭാവിയില്‍ വലിയ മാറ്റമുണ്ടാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. 2010ഓടെ മാത്രമെ പഴയ നിലയിലേക്ക് സാമ്പത്തിക രംഗം മടങ്ങിയെത്തുകയുള്ളൂ എന്നും സ്ട്രോസ് ഖാന്‍ അഭിപ്രായപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള വ്യാപാരം ഈ വര്‍ഷം ഒമ്പത് ശത മാനത്തോളം ഇടിയുമെന്ന് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടാവുന്ന... |
| |
|
|
|
|
|
|