|
| ഹീറോ ഹോണ്ടയുടെ വില്‍പന ഉയര്‍ന്നു |
| ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 1 മെയ് 2009 ( 14:00 IST ) | |
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഹോണ്ട മോട്ടോഴ്സ് ലിമിറ്റഡിന്‍റെ വില്‍പന ഉയര്‍ന്നു. ഏപ്രിലില്‍ 29.5 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് വില്‍പനയില്‍ ഉണ്ടായത്.
3,70,575 യൂണിറ്റാണ് ഹീറോ ഹോണ്ടയുടെ ഏപ്രിലിലെ വില്‍പന. 2008 ഏപ്രിലില്‍ ഇത് 2,86,252 യൂണിറ്റായിരുന്നു. അതേസമയം മോട്ടോര്‍ സൈക്കിളിന്‍റെയും സ്കൂട്ടറിന്‍റെയും പ്രത്യേക കണക്കുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുവെ മികച്ച പ്രകടനമായിരുന്നു കമ്പനിയുടേത്. 12 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണ് 2009 സാമ്പത്തിക വര്‍ഷം മൊത്തം വില്‍പനയില്‍ ഉണ്ടായത്. 12,356.88 യൂണിറ്റാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്‍പന. 2008 വര്‍ഷം ഇത് 10,364.54 യൂണിറ്റായിരുന്നു.
കടുത്ത വെല്ലുവിളി ഉയരുന്ന സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞതായി ഹോറോ ഹോണ്ട സീനിയര്‍ വൈസ് പ്രസിഡന്‍റ് അനില്‍ ദുവ പറഞ്ഞു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|