യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വളര്‍ച്ച കുറയുമെന്ന് ആര്‍ബിഐ സര്‍വേ
ന്യൂഡല്‍ഹി(ഏജന്‍സി), വെള്ളി, 15 മെയ് 2009   ( 11:20 IST )
അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് ഇന്ത്യയുടെ ശരാശരി വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 7.5 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. നേരത്തെ 8.8 ശതമാനം വളര്‍ച്ചയാണ് ബാങ്ക് വിലയിരുത്തിയിരുന്നത്.

പാദവാര്‍ഷികാടിസ്ഥാനത്തിലാണ് ആര്‍ബിഐ സര്‍വേ നടത്തുന്നത്. 2008-09 സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.6 ശതമാനമായിരിക്കുനെന്ന് സര്‍വെ വ്യക്തമാക്കുന്നു. നേരത്തെ 6.8 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. 2009-10 സാമ്പത്തിക വര്‍ഷം വളര്‍ച്ച നേരത്തെ പ്രവചിച്ചിരുന്ന 6.2 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

17 വിദഗ്ദ്ധ ഏജന്‍സികളുടെ പ്രവചന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. അതേസമയം റിപ്പോര്‍ട്ട് ഫലങ്ങള്‍ ബാങ്കിന്‍റെ കാഴ്ചപ്പാടുകളല്ലെന്നും ഏജന്‍സികളുടെ നിരീക്ഷണങ്ങളാണെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
നാണയപ്പെരുപ്പ നിരക്കില്‍ വീണ്ടും ഇടിവ്
എണ്ണ വിലയില്‍ നേരിയ ഇടിവ്
രൂപയുടെ മൂല്യത്തില്‍ 22 പൈസയുടെ ഇടിവ്
ഏപ്രിലില്‍ കയറ്റുമതി ഇടിഞ്ഞു
പുതിയ സര്‍വ്വീസുകളുമായി വൊഡാഫോണ്‍
ടാറ്റ സ്റ്റീല്‍ യുകെ കടങ്ങള്‍ തീര്‍ക്കുന്നു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...