|
| ആക്സിസ് ബാങ്ക് പലിശ നിരക്ക് കുറച്ചു |
| മുംബൈ(ഏജന്‍സി), വെള്ളി, 15 മെയ് 2009 ( 11:23 IST ) | |
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖല ബാങ്കായ ആക്സിസ് ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ (ബിപിഎല്‍ആര്‍) 0.5 ശതമാനത്തിന്‍റെ കുറവ് വരുത്തി. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിരക്ക് പ്രകാരം 14.75 ശതമാനമായിരിക്കും അടിസ്ഥാന പലിശ നിരക്കെന്ന് ബാങ്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. വിവിധ മേഖലകളിലേക്ക് വായ്പ അനുവദിക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട പലിശ നിരക്ക് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ബാങ്കുകള്‍ അടിസ്ഥാനമാക്കുന്ന നിരക്കാണ് ബിപിഎല്‍ആര്‍.
രാജ്യത്ത് ബാങ്കുകള്‍ക്ക് പലിശ കുറയ്ക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. മിക്ക ബാങ്കുകളും അടിസ്ഥാന പലിശ നിരക്കില്‍ 50-250 പോയന്‍റ് വരെ കുറവേര്‍പ്പെടുത്താന്‍ തയ്യാറായതായും അദ്ദേഹം പറഞ്ഞിരുന്നു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|