യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിമാന ഇന്ധന വില ഉയര്‍ന്നു
ന്യൂഡല്‍ഹി(ഏജന്‍സി), 16 മെയ് 2009   ( 10:59 IST )
പൊതുമേഖല എണ്ണക്കമ്പനികള്‍ വിമാന ഇന്ധന നിരക്കില്‍ (എടിഎഫ്) നേരിയ വര്‍ദ്ധന വരുത്തി. കിലോലിറ്ററിന് ശരാശരി 1.8 ശതമാനത്തിന്‍റെ വര്‍ദ്ധനയണ് വരുത്തിയിരിക്കുന്നത്.

പുതുക്കിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഇന്ധന വില കിലോലിറ്ററിന് 31,615 രൂപയില്‍ നിന്ന് 32,199 രൂപയായി ഉയരും. ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളമായ മുംബൈയില്‍ ഇന്ധന വില 32,530.18 രൂപയായി ഉയരും. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു.

ഒരു മാസത്തിനിടയ്ക്ക് മൂന്ന് തവണ നിരക്ക് ഉയര്‍ത്തിയതിന് ശേഷം മെയ് ഒന്നിന് ഇന്ധന വിലയില്‍ എണ്ണക്കമ്പനികള്‍ കുറവ് വരുത്തിയിരുന്നു.ഏപ്രില്‍ ഒന്നിന് 10 ശതമാനവും ഏപ്രില്‍ 16ന് 6.7 ശതമാനവും എടിഎഫ് നിരക്ക് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മെയ് ഒന്നിന് ഒരു ശതമാനം കുറവാണ് വരുത്തിയിരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 147 ഡോളര്‍ വരെ ഉയര്‍ന്നതിനാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വിമാന ഇന്ധന വില കിലോലിറ്ററിന് 71,028.26 രൂപവരെ എത്തിയിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും എണ്ണവില കുറയുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിന് ശേഷം പന്ത്രണ്ട് തവണ ഇന്ധന നിരക്കില്‍ കുറവ് വരുത്തിയിരുന്നു.

അന്താരാഷ്ട്രതലത്തിലെ ഇന്ധനവില പരിശോധിച്ച് പൊതുമേഖല കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ ഓരോ മാസവും ഒന്നാം തിയ്യതിയും പതിനാറാം തിയ്യതിയുമാണ് രാജ്യത്തെ വിമാന ഇന്ധന വില പുനരവലോകനം ചെയ്യുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മാരുതി ചെറുകാര്‍ പുറത്തിറക്കി
ആക്സിസ് ബാങ്ക് പലിശ നിരക്ക് കുറച്ചു
വളര്‍ച്ച കുറയുമെന്ന് ആര്‍ബിഐ സര്‍വേ
നാണയപ്പെരുപ്പ നിരക്കില്‍ വീണ്ടും ഇടിവ്
എണ്ണ വിലയില്‍ നേരിയ ഇടിവ്
രൂപയുടെ മൂല്യത്തില്‍ 22 പൈസയുടെ ഇടിവ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...