|
| ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് |
| മുംബൈ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009 ( 11:18 IST ) | |
യുപിഎ വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ ഇന്ത്യന്‍ ഓഹരി വിപണികള്‍ വന്‍ കുതിപ്പ് നടത്തി. വ്യാപാരം തുടങ്ങി സെക്കന്‍റുകള്‍ക്കകം സെന്‍സെക്സ് 1300 പോയന്‍റിന്‍റെ ഉയര്‍ച്ചയാണ് പ്രകടമാക്കിയത്. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയിലെ കുതിച്ചുചാട്ടത്തിന് പ്രേരണയായത്.
ബിഎസ്ഇ സൂചിക 13479 പോയന്‍റ് എന്ന നിലയിലാണിപ്പോള്‍. സെന്‍സെക്സ് പത്ത് ശതമാനത്തിലധികം ഉയര്‍ന്നതിനാല്‍ വ്യാപാരം ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുതിപ്പിനാണ് ബിഎസ്ഇ ഇന്ന് സാക് ഷ്യം വഹിച്ചത്. ദേശീയ ഓഹരി സൂചിക 532 പോയന്‍റ് ഉയര്‍ന്ന് 4203 എന്ന നിലയിലെത്തി.
യുപിഎയ്ക്ക് ഭൂരിപക്ഷ കിട്ടുമെന്ന എക്സിറ്റ് പോള്‍ പ്രവചനത്തെത്തുടര്‍ന്ന് തന്നെ ഓഹരി വിപണി ശക്തമായ കുതിപ്പ് നടത്തിയിരുന്നു. വെള്ളിയാഴ്ച സൂചിക മുന്നൂറ് പോയന്‍റോളം ഉയര്‍ന്നിരുന്നു. ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ഈയാഴ്ച തന്നെ സെന്‍സെക്സ് 13,500 പോയന്‍റിന് മുകളില്‍ കടക്കുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. രണ്ട് മൂന്ന് മാസത്തിനകം സെന്‍സെക്സ് 16000 കടക്കുമെന്നും നിഫ്റ്റി 4,500ന് മുകളിലെത്തുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ഓഹരി വിപണിയിലെ കുതിപ്പിന്‍റെ പ്രതിഫലനമെന്നോണം വിദേശ നിക്ഷേപം വര്‍ദ്ധിക്കുകയും രൂപയുടെ മൂല്യം ഉയരുകയും ചെയ്യും. വിദേശ നാണ്യ കരുതല്‍ ധനം ഉയരുന്നതിനനുസരിച്ച് സമ്പദ്ഘടന ശക്തിപ്പെടും. ഓഹരി വിപണിയില്‍ കഴിഞ്ഞയാഴ്ച തന്നെ വിദേശ നിക്ഷേപ നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|