യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഇന്നത്തെ വ്യാപാരം നിര്‍ത്തിവച്ചു
മുംബൈ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 12:45 IST )
ഒരു മണിക്കൂറിന്‍റെ ഇടവേളയ്ക്ക് ശേഷം വ്യാപാരം പുനരാരംഭിച്ചപ്പോഴും സെന്‍സെക്സില്‍ കുതിച്ചുചാട്ടം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ ഓഹരി വിപണിയില്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. സൂചികയില്‍ 2099 പോയന്‍റ് ഉയര്‍ച്ചയാണ് രണ്ടാം ഘട്ട വ്യാപാരത്തില്‍ അനുഭവപ്പെട്ടത്.

നേരത്തെ വ്യാപാരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ 1300 പോയന്‍റ് ഉയര്‍ച്ചയാണ് സെന്‍സെക്സില്‍ അനുഭവപ്പെട്ടത്. സെന്‍സെക്സ് 10 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുംബൈ, ദേശീയ ഓഹരി വിപണികള്‍ വ്യാപാരം ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് 11.15നാണ് വ്യാപാരം പുനരാരംഭിച്ചത്. എന്നാല്‍ വിപണിയില്‍ വീണ്ടും അസാധാരണ കുതിപ്പ് പ്രകടമായതോടെ വ്യാപാരം ഇന്നത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.

ഓഹരികള്‍ക്ക് ഒരു ദിവസം നിശ്ചിത ശതമാനത്തിലധികം വില കൂടരുതെന്ന് നിബന്ധനയുണ്ട്. ഓഹരി വാങ്ങലുകള്‍ മാത്രം നടക്കുന്ന അപ്പര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ ലിമിറ്റ് എന്ന പ്രതിഭാസമാണ് ഇന്ന് വിപണിയില്‍ പ്രകടമായത്.

കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയിലെ കുതിച്ചുചാട്ടത്തിന് പ്രേരണയായത്. ബിഎസ്ഇ സൂചിക 14273 പോയന്‍റ് എന്ന നിലയിലാണിപ്പോള്‍. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുതിപ്പിനാണ് ബിഎസ്ഇ ഇന്ന് സാക്‍ഷ്യം വഹിച്ചത്. ദേശീയ ഓഹരി സൂചിക 636 പോയന്‍റ് ഉയര്‍ന്ന് 4308 എന്ന നിലയിലെത്തി. ഒന്നു രണ്ട് മാസത്തിനകം സെന്‍സെക്സ് 16000 കടക്കുമെന്നും നിഫ്റ്റി 4,500ന് മുകളിലെത്തുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

കൂടുതല്‍ സഖ്യകക്ഷികളുടെ, പ്രത്യേകിച്ചും ഇടതു കക്ഷികളുടെ പിന്തുണയില്ലാതെ അധികാരത്തിലെത്താന്‍ യുപിഎക്ക് സാധിച്ചു എന്നതാണ് വിപണിയിലെ മുന്നേറ്റത്തിന് കാരണമായത്. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ വരുന്നതോടെ ഇന്ത്യന്‍ കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറായേക്കും. വിദേശ നിക്ഷേപത്തിലുണ്ടാവുന്ന വര്‍ദ്ധന രൂപയുടെ മൂല്യത്തെയും വിദേശനാണ്യ കരുതല്‍ ശേഖരത്തെയും ഉയര്‍ത്തും. ഇത് സമ്പദ് ഘടനയെ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.

തൊഴിലവസരങ്ങള്‍ക്കും നിക്ഷേപത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് പുതിയ സര്‍ക്കാര്‍ 45 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ഓഹരി വിപണി കുതിക്കും
ഐഡിബിഐ ബാങ്ക് നിക്ഷേപ നിരക്ക് കുറച്ചു
വിമാന ഇന്ധന വില ഉയര്‍ന്നു
മാരുതി ചെറുകാര്‍ പുറത്തിറക്കി
ആക്സിസ് ബാങ്ക് പലിശ നിരക്ക് കുറച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...