യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എംആര്‍എഫ് ചെന്നൈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നു
ചെന്നൈ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 18:35 IST )
പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ എംആര്‍എഫ് ചെന്നൈ ആറക്കോണത്തെ ഫാക്ടറിയുടെ പ്രവര്‍ത്തനം അനിശ്ചിതമായി അവസാനിപ്പിക്കുന്നു. ഫാക്ടറി തൊഴിലാളികളുടെ സമരം ഒമ്പതാം ദിവസത്തേക്ക് കടന്നതോടെയാണ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.

മെയ് ഒമ്പതിനാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പിരിച്ചുവിട്ട 250 തൊഴിലാളികളെ തിരിച്ചെടുക്കുക ശമ്പള പുനര്‍ നിര്‍ണയം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

അതേസമയം കമ്പനിയില്‍ ഇരുവിഭാഗം തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള തര്‍ക്കവും മാനേജ്മെന്‍റിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആറക്കോണം വര്‍ക്കേഴ്സ് വെല്‍ഫെയര്‍ യൂണിയനുമായി ഇത് സംബന്ധിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയതായി കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം കമ്പനിയില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് അവകാശപ്പെട്ട് യുണൈറ്റഡ് വര്‍ക്കേഴ്സ് യൂണിയന്‍ (എംയുഡബ്ലിയു) രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയില്‍ ഭുരിപക്ഷം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എംയുഡബ്ലിയു കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്മെന്‍റ് ഇത് അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് യുണിയന്‍ മഡ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഇന്നത്തെ വ്യാപാരം നിര്‍ത്തിവച്ചു
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ഓഹരി വിപണി കുതിക്കും
ഐഡിബിഐ ബാങ്ക് നിക്ഷേപ നിരക്ക് കുറച്ചു
വിമാന ഇന്ധന വില ഉയര്‍ന്നു
മാരുതി ചെറുകാര്‍ പുറത്തിറക്കി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...