|
| നിക്ഷേപവും തൊഴിലവസരവും ഉയര്‍ത്തണം |
| തിങ്കള്‍, 18 മെയ് 2009 ( 18:40 IST ) | |
രാജ്യത്ത് തൊഴിലവസരങ്ങളും നിക്ഷേപവും ഉയര്‍ത്താനുള്ള നടപടികള്‍ക്ക് അടുത്ത ബജറ്റില്‍ മുന്‍ഗണന കൊടുക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന് 45 ദിവസത്തിനകം പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ മേഘനാദ് ദേശായി പറഞ്ഞു. വളര്‍ച്ച നിരക്ക് മോശമാണെന്നോ മെച്ചപ്പെട്ടതാണെന്നോ പറയാനാവില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൂടുതല്‍ പാക്കേജിന്‍റെ ആവശ്യമില്ലെന്നാണ് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ നിതിന്‍ ദേശായി അഭിപ്രായപ്പെട്ടത്. എന്നാല്‍ സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധിക പാക്കേജുകളുടെ ആവശ്യമില്ലെന്ന് ഗവേഷണ സ്ഥാപനമായ ഐസിആര്‍ഐഇആര്‍ ഡയറാക്ടര്‍ രാജീവ് കുമാറും അഭിപ്രായപ്പെട്ടു. രാജ്യത്തെ നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരിഗണന കൊടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|