|
| ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു |
ഉപാദ്ധ്യക്ഷന്‍ മോണ്ടെക് സിംഗ് ആലുവാലിയ ഉള്‍പ്പെടെയുള്ള ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് രാജി സമര്‍പ്പിച്ചതായി യോജന ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആലുവാലിയ അറിയിച്ചു.
അഭിജിത് സെന്‍, കിരീത് പാരിഖ്, അന്‍വര്‍ അല്‍ ഹോഡ, വി എല്‍ ചോപ്ര, ബി മംഗേക്കര്‍, സെയ്ദ ഹമീദ്, ബി എന്‍ യുഗാന്തര്‍, ബി കെ ചതുര്‍വേദി എന്നിവരാണ് ഇന്ന് രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയാണ് ആസൂത്രണ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത്. സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞാല്‍ അംഗങ്ങള്‍ രാജിവയ്ക്കുന്നതാണ് നിലവിലുള്ള രീതി. പുതുതായി അധികാരമേല്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ ആസൂത്രണ കമ്മീഷനെ പുനഃസംഘടിപ്പിക്കും. നിലവിലുണ്ടായിരുന്ന ഏതാനും അംഗങ്ങളെ വീണ്ടും നിയമിച്ചേക്കുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പ് ഫലം ഏറെ മികച്ചതാണെന്ന് ആലുവാലിയ പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല. അടുത്ത ധനമന്ത്രിയുടെ സ്ഥാനത്തേക്ക് ഏറെ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ആലുവാലിയയുടേത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ആലുവാലിയ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|