യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിപണി നിരീക്ഷിച്ചുവരികയാണെന്ന് സെബി
മുംബൈ (ഏജന്‍സി), തിങ്കള്‍, 18 മെയ് 2009   ( 18:45 IST )
നിലവിലെ വിപണി സാഹചര്യം സസൂക്ഷമം നിരീക്ഷിച്ച് വരികയാണെന്ന് മാര്‍ക്കറ്റിംഗ് റഗുലേറ്ററിംഗ് ഏജന്‍സിയായ സെബി അറിയിച്ചു. ഓഹരി സൂചിക അസാധാരണമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് മുംബൈ, ദേശീയ വിപണികള്‍ ഇന്നത്തേക്ക് വ്യാപാരം അവസാനിപ്പിച്ചിരുന്നു.

അതേസമയം വിപണിയില്‍ ഇന്നുണ്ടായ ഉയര്‍ച്ച പ്രതീക്ഷിച്ചിരുന്നതാണെന്ന് സാമ്പത്തിക സെക്രട്ടറി അശോക് ചൌള പറഞ്ഞു. സാമ്പത്തിക മേഖലയില്‍ പുതിയ ഊര്‍ജ്ജം പകരാന്‍ ഈ പ്രകടനം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സെന്‍സെക്സ് പരിധി വിട്ടുയരുന്നത് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചൌള പറഞ്ഞു.

ഒരു മണിക്കൂറിന്‍റെ ഇടവേളയ്ക്ക് ശേഷം 11.15ന് വ്യാപാരം പുനരാരംഭിച്ചപ്പോഴും സെന്‍സെക്സില്‍ കുതിച്ചുചാട്ടം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് മുംബൈ ഓഹരി വിപണിയില്‍ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. സൂചികയില്‍ 2099 പോയന്‍റ് ഉയര്‍ച്ചയാണ് രണ്ടാം ഘട്ട വ്യാപാരത്തില്‍ അനുഭവപ്പെട്ടത്.

രാവിലെ വ്യാപാരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ 1300 പോയന്‍റ് ഉയര്‍ച്ചയാണ് സെന്‍സെക്സില്‍ അനുഭവപ്പെട്ടത്. സെന്‍സെക്സ് 10 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വിപണികള്‍ വ്യാപാരം ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വ്യാപാരം പുനരാരംഭിച്ചപ്പോഴും വിപണിയില്‍ വീണ്ടും അസാധാരണ കുതിപ്പ് പ്രകടമായതോടെ വ്യാപാരം ഇന്നത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു
നിക്ഷേപവും തൊഴിലവസരവും ഉയര്‍ത്തണം
എംആര്‍എഫ് ചെന്നൈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നു
ഇന്നത്തെ വ്യാപാരം നിര്‍ത്തിവച്ചു
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ഓഹരി വിപണി കുതിക്കും
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...