യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
വിപണിയില്‍ അനിശ്ചിതത്വം
മുംബൈ(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 12:41 IST )
കഴിഞ്ഞ ദിവസത്തെ അസാധാരണമായ കുതിച്ചുചാട്ടത്തിന് ശേഷം മുംബൈ ഓഹരി വിപണി സൂചികയില്‍ ഇന്ന് ആരംഭ വിപണിയില്‍ അനിശ്ചിതത്വം പ്രകടമാണ്. രാവിലെ 14,758 എന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സൂചിക 13,834 പോയന്‍റിലേക്ക് ഇടിഞ്ഞു. എങ്കിലും തുടര്‍ന്ന് നേരിയ ഉണര്‍വ് പ്രകടിപ്പിച്ച് 10.30 ആയപ്പോഴേക്കും 14,346 എന്ന നിലയിലാണ് സൂചിക.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 14 പോയന്‍റ് ഇടിഞ്ഞ് 4303 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയില്‍ എച്ച് ഡി എഫ് സി ബാങ്ക് (-12%), ഇന്‍ഫോസിസ് (-9.5%), ജയപ്രകാശ് അസോസിയേറ്റ്സ് (-9%), ഹിന്‍ഡാല്‍കൊ (-8.5%), ടിസിഎസ് സ്റ്റെര്‍ലൈറ്റ്, വിപ്രൊ, ടാറ്റ സ്റ്റീല്‍ (-5 - -7% വീതം) എന്നിവയ്ക്കാണ് കാര്യമായ ഇടിവ് നേരിട്ടത്.

അതേസമയം സണ്‍ ഫാര്‍മ (7.16%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (7%), മാരുതി (6%), ഗ്രാസിം, എല്‍ ആന്‍ഡ് ടി (4% വീതം), എസ്ബിഐ, ഡിഎല്‍എഫ്, എച്ച് ഡി എഫ് സി, എസിസി എന്നിവയും വിപണിയില്‍ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ദിവസം വ്യാപാരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ 1300 പോയന്‍റ് ഉയര്‍ച്ചയാണ് സെന്‍സെക്സില്‍ അനുഭവപ്പെട്ടത്. സെന്‍സെക്സ് 10 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മുംബൈ, ദേശീയ ഓഹരി വിപണികള്‍ വ്യാപാരം ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് 11.15ന് വ്യാപാരം പുനരാരംഭിച്ചപ്പോഴും വിപണിയില്‍ അസാധാരണ കുതിപ്പ് പ്രകടമായതോടെ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 2099 പോയന്‍റ് ഉയര്‍ച്ചയാണ് ഇന്നലത്തെ വ്യാപാരത്തില്‍ അനുഭവപ്പെട്ടത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിപണി നിരീക്ഷിച്ചുവരികയാണെന്ന് സെബി
ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു
നിക്ഷേപവും തൊഴിലവസരവും ഉയര്‍ത്തണം
എംആര്‍എഫ് ചെന്നൈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നു
ഇന്നത്തെ വ്യാപാരം നിര്‍ത്തിവച്ചു
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...