യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
പെട്രോളിയം ഉപഭോഗം ഉയര്‍ന്നു
ന്യൂഡല്‍ഹി(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 12:43 IST )
രാജ്യത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം ഏപ്രിലില്‍ 4.6 ശതമാനത്തോളം ഉയര്‍ന്നു. 2008 സെപ്തംബറിന് ശേഷം ഉപഭോഗത്തിലുണ്ടാവുന്ന എറ്റവും വലിയ രണ്ടാമത്തെ ഉയര്‍ച്ചയാണിത്.

ഗോതമ്പ്, ധാന്യവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു തുടങ്ങിയവയുടെ വിളവെടുപ്പും കയറ്റുമതിയുമാണ് ഉപഭോഗം ഉയരാന്‍ കാരണമായത്. ഏപ്രില്‍ 16ന് ആരംഭിച്ച പൊതുതെരഞ്ഞെടുപ്പും ഉപഭോഗത്തെ സ്വാധീനിച്ചു.

പെട്രോളിയം ഉപഭോഗത്തിന്‍റെ പകുതിയോളവും പെട്രോള്‍, ഡീസല്‍ എന്നിവയുടേതാണ്. എന്നാല്‍ പെട്രോള്‍ ഉപഭോഗം 7.8 ശതമാനത്തിന്‍റെ ഉയര്‍ച്ച നേടിയപ്പോള്‍ ഡീസലിന്‍റെ ഉപഭോഗം 4.9 ശതമാനം ഇടിഞ്ഞു. അതേസമയം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ നേരിട്ടുള്ള വില്‍പനയില്‍ ഏപ്രിലില്‍ 4.9 ശതമാനത്തിന്‍റെയും 1.1 ശതമാനത്തിന്‍റെയും ഇടിവ് നേരിട്ടു. വിമാന ഇന്ധന വില്‍പന 3.2 ശതമാനം ഇടിഞ്ഞു. അതേസമയം എല്‍പിജി വില്‍പന 1.7 ശതമാനം ഉയര്‍ന്നു.

പെട്രോളിയം ഉപഭോഗത്തിലുണ്ടായ ഉയര്‍ച്ച ശുഭ സൂചകമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തിന്‍റെ വ്യാവസായികോല്‍പാദനം മാര്‍ച്ചില്‍ 2.5 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 2.4 ശതമാനത്തിന്‍റെ വളര്‍ച്ച മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വ്യാവസായികോല്‍പാദനത്തില്‍ അനുഭവപ്പെട്ടത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
വിപണിയില്‍ അനിശ്ചിതത്വം
വിപണി നിരീക്ഷിച്ചുവരികയാണെന്ന് സെബി
ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു
നിക്ഷേപവും തൊഴിലവസരവും ഉയര്‍ത്തണം
എംആര്‍എഫ് ചെന്നൈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നു
ഇന്നത്തെ വ്യാപാരം നിര്‍ത്തിവച്ചു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...