യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഇടിഞ്ഞു
സിംഗപ്പൂര്‍(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 14:32 IST )
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ വിപണിയില്‍ ജൂണ്‍ വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ അഞ്ച് സെന്‍റ് ഇടിഞ്ഞ് ബാരലിന് 58.98 ഡോളറിലെത്തി. ജൂണിലെ വിതരണത്തിനുള്ള ബ്രെന്‍റ് നോര്‍ത്ത് ക്രൂഡിന്‍റെ വില 18 സെന്‍റ് ഇടിഞ്ഞ് 58.29 ഡോളറായി.

ന്യൂയോര്‍ക്ക് ക്രൂഡിന്‍റെ വില കഴിഞ്ഞ ചൊവ്വാഴ്ച ബാരലിന് 60 സെന്‍റ് വരെ ഉയര്‍ന്നിരുന്നെങ്കിലും യുറോപ്പിലും അമേരിക്കയിലും മാന്ദ്യം തുടരുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് എണ്ണ വിലയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയത്. 16 രാഷ്ട്രങ്ങള്‍ അടങ്ങുന്ന യൂറോസോണ്‍ എക്കോണമി നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് മാസത്തില്‍ 2.5 ശതമാനത്തോളം ഇടിഞ്ഞിരുന്നു. നൈജീരിയയുടെ എണ്ണയുല്‍പാദനമേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നതും എണ്ണവിലയെ സാരമായി ബാധിച്ചു.

അതേസമയം, വ്യാവസായിക മേഖലയില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ഉണര്‍വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയത് കഴിഞ്ഞയാഴ്ച എണ്ണ വിലയെ സ്വാധീനിച്ചിരുന്നു. മിക്ക കമ്പനികളുടെയും വില്‍പനയിലും ഉല്‍പാദനത്തിലും ഏപ്രില്‍ മാസത്തില്‍ കാര്യമായ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് അമേരിക്ക നേരിടുന്ന തൊഴില്‍ നഷ്ടത്തിന്‍റെ നിരക്ക് ഏപ്രിലില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

നിക്ഷേപ ചെലവ് മറികടക്കാന്‍ ബാരലിന് 70 - 80 ഡോളറെന്ന നിരക്കിലേക്ക് വില ഉയര്‍ത്താനുള്ള നടപടികള്‍ക്കാണ് എണ്ണയുല്‍പാദക രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. മെയ് 28ന് ഒപെക് രാഷ്ട്രങ്ങള്‍ വിയന്നയില്‍ യോഗം ചേരാനിരിക്കുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
പെട്രോളിയം ഉപഭോഗം ഉയര്‍ന്നു
വിപണിയില്‍ അനിശ്ചിതത്വം
വിപണി നിരീക്ഷിച്ചുവരികയാണെന്ന് സെബി
ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു
നിക്ഷേപവും തൊഴിലവസരവും ഉയര്‍ത്തണം
എംആര്‍എഫ് ചെന്നൈ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നു
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...