യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച തുടരുന്നു
മുംബൈ(ഏജന്‍സി), ചൊവ്വ, 19 മെയ് 2009   ( 14:36 IST )
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഗണ്യമായ ഉയര്‍ച്ച. 41 പൈസയുടെ ഉയര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭ വ്യാപാരത്തില്‍ രേഖപ്പെടുത്തിയത്. യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ആഭ്യന്തര വിപണികളിലേക്കുള്ള വിദേശ മൂലധന നിക്ഷേപം ഉയരുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യമുയരാന്‍ കാരണമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 47.47 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 152 പൈസ ഉയര്‍ന്ന് ഡോളറിന് 47.88/89 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. കഴിഞ്ഞ ഒരു ദശാ‍ബ്ദത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ഏറ്റവും വലിയ ഉയര്‍ച്ചയായിരുന്നു ഇത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ഉണര്‍വ് അനുഭവപ്പെടുന്നതും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു. മുംബൈ വിപണി 17.74 ശതമാനത്തിന്‍റെ ഉയര്‍ച്ചയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയിലെ കുതിച്ചുചാട്ടത്തിന് പ്രേരണയായത്. ഓഹരി വിപണിയിലെ കുതിപ്പിന്‍റെ പ്രതിഫലനമെന്നോണം വിദേശ നിക്ഷേപം വര്‍ദ്ധിക്കുമെന്നതിനാല്‍ രൂപയുടെ മൂല്യം ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഇടിഞ്ഞു
പെട്രോളിയം ഉപഭോഗം ഉയര്‍ന്നു
വിപണിയില്‍ അനിശ്ചിതത്വം
വിപണി നിരീക്ഷിച്ചുവരികയാണെന്ന് സെബി
ആസൂത്രണ കമ്മീഷന്‍ അംഗങ്ങള്‍ രാജിവച്ചു
നിക്ഷേപവും തൊഴിലവസരവും ഉയര്‍ത്തണം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...