യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
എയര്‍ ഫ്രാന്‍സ് 2700 ജീവനക്കാരെ കുറയ്ക്കും
പാരിസ്(ഏജന്‍സി), 20 മെയ് 2009   ( 11:38 IST )
യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എയര്‍ഫ്രാന്‍സ്-കെ‌എല്‍‌എം 2700 ജീവനക്കാരെ വെട്ടികുറയ്ക്കും. 2008-09 സാമ്പത്തിക വര്‍ഷം 814 ബില്യണ്‍ യൂറൊ (1.1. ബില്യണ്‍ ഡോളര്‍) നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പ്രഞ്ച്-ഡച്ച് സംരംഭമായ എയര്‍ഫ്രാന്‍സ് തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ 756 മില്യണ്‍ യൂറോ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

2003 ല്‍ കെ എല്‍ എമ്മുമായി ലയിച്ച ശേഷം ആദ്യമായാണ് കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുളള തീരുമാനം ഒഴിവാക്കാനാവില്ലെന്ന് എയര്‍ഫ്രാന്‍സ്-കെ‌എല്‍‌എം ചീഫ് എക്സിക്യൂട്ടീവ് പൈറി ഹെന്‍‌റി ഗുര്‍ഗാവ് പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷവും സമാനമായ രീതിയില്‍ തൊഴിലാളികളെ ഒഴിവാക്കേണ്ടി വരുമെന്നാണ് കരുതുന്നെതെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാരോട് നിര്‍ബന്ധിത അവധി എടുക്കാന്‍ അഭ്യര്‍ത്ഥിച്ചും അവര്‍ക്ക് അവധി നല്‍കിയും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും ലക്‍ഷ്യമിടുന്നുണ്ടെന്ന് ഗുര്‍ഗാവ് പറഞ്ഞു.

ലോകത്താകെ എയര്‍ഫ്രാന്‍സിന് 104000 ജീവനക്കാരാണുള്ളത്. ഈ വര്‍ഷം 200 മില്യണ്‍ യൂറോയുടെ പ്രവര്‍ത്തന നഷ്ടം ഉണ്ടായേക്കുമെന്ന് കമ്പനി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 129 മില്യണ്‍ യൂറോയാണ് ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന നഷ്ടം. യാത്രക്കാരുടെ എണ്ണത്തില്‍ 4.5 ശതമാനത്തിന്‍റെയും ചരക്ക് നീക്കത്തില്‍ 11 ശതമാനത്തിന്‍റെയും ഇടിവ് നേരിട്ടത് കമ്പനിയുടെ നഷ്ടം കൂട്ടി.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജപ്പാനില്‍ ജിഡിപി നിരക്കില്‍ ഇടിവ്
രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച തുടരുന്നു
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഇടിഞ്ഞു
പെട്രോളിയം ഉപഭോഗം ഉയര്‍ന്നു
വിപണിയില്‍ അനിശ്ചിതത്വം
വിപണി നിരീക്ഷിച്ചുവരികയാണെന്ന് സെബി
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...