|
| ജപ്പാനില്‍ ജിഡിപി നിരക്കില്‍ ഇടിവ് |
| ടോക്കിയോ(ഏജന്‍സി), ബുധന്‍, 20 മെയ് 2009 ( 11:42 IST ) | |
ലോകത്തെ രണ്ടാമത്തെ വലിയ സമ്പത്തിക ശക്തിയായ ജപ്പാന്‍റെ ആഭ്യന്തര ഉല്പാദന വളര്‍ച്ചാ നിരക്കില്‍ കനത്ത തിരിച്ചടി. സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ കണക്കുകളിലാണ് ജപ്പാന്‍റെ ജിഡിപി നിരക്ക് റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയത്.
4.0 ശതമാനമാണ് നിരക്ക് താഴ്ന്നത്. ജപ്പാന്‍റെ ചരിത്രത്തിലെ റെക്കോഡ് ഇടിവാണിത്. ജപ്പാന്‍ കലണ്ടറനുസരിച്ച് ജനുവരി മാര്‍ച്ച് വരെയാണ് ആദ്യപാദം. തുടര്‍ച്ചയായ നാലാം പാദമാണ് ജപ്പാന്‍റെ ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ പാദത്തില്‍ 3.8 ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയിരുന്നത്. 2.9 ശതമാനമായിരുന്നു ആദ്യപാദത്തിലെ ഇടിവ്. കയറ്റുമതിയിലെ തിരിച്ചടിയും ആഭ്യന്തര വിപണിയിലെ മാന്ദ്യവുമാണ് തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്വകാര്യമേഖലയുടെ തകര്‍ച്ചയും ഇടിവിന് ആക്കം കൂട്ടിയതായി സാമ്പത്തിക വൃത്തങ്ങള്‍ പറഞ്ഞു. ജോലിനഷ്ടവും വരുമാനക്കുറവും മൂലം ജനങ്ങള്‍ ചെലവ് ചുരുക്കിയതും ബാധിച്ചിട്ടുണ്ട്. സ്വകാര്യ വിപണിയുടെ തകര്‍ച്ച ഗതാഗതം ഉള്‍പ്പെടെയുള്ള എല്ലാക്കാര്യങ്ങളെയും ബാധിച്ചിട്ടുണ്ട്.
കാറുകളുടെയും പഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും സ്വകാര്യമേഖലയിലെ തകര്‍ച്ച ബാധിച്ചു. സ്വകാര്യ ഉപഭോഗരംഗത്ത് മാത്രം 1.1 ശതമാനത്തിന്‍റെ ഇടിവാണുണ്ടായിരിക്കുന്നത്. 97 ഏപ്രില്‍ ജൂണ്‍ മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ രംഗം ജിഡിപി നിരക്കില്‍ ഇത്ര രൂക്ഷമായ ഇടിവിന് സാക്‍ഷ്യം വഹിക്കുന്നത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|