യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വ്യവസായം വാര്‍ത്ത
മാന്ദ്യം തുടരുമെന്ന് ഫെഡറല്‍ റിസര്‍വ്
വാഷിംഗ്ടണ്‍(ഏജന്‍സി), വ്യാഴം, 21 മെയ് 2009   ( 11:38 IST )
അമേരിക്കന്‍ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടതിന് വിരുദ്ധമായി ഈ വര്‍ഷം അവസാനം വരെ സാമ്പത്തിക മാന്ദ്യം തുടരുമെന്ന് ഫെഡറല്‍ റിസേര്‍വ് വിലയിരുത്തി. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ്‌ കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നാലാം പാദ വര്‍ഷത്തിലും മാന്ദ്യം തുടരുമെന്ന്‌ അഭിപ്രായപ്പെട്ടത്.

നിലവില്‍ 8.9 ശതമാനമാണ് യുഎസിലെ തൊഴിലില്ലായ്മ നിരക്ക്. അവസാനപാദത്തില്‍ ഇത് 8.8 ശതമാനമായി ഉയരുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നതെങ്കിലും തൊഴിലില്ലായ്മ നിരക്ക് 9.6 ശതമാനം വരെ ഉയരുമെന്നാണ് ഫെഡറല്‍ റിസര്‍വ് അഭിപ്രായപ്പെടുന്നത്. 1983ന് ശേഷം ആദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രത്തോളം ഉയരുന്നത്.

നാലാം പാദവര്‍ഷത്തില്‍ ജിഡിപിയില്‍ രണ്ടു ശതമാനം വരെ കുറവുണ്ടാകാമെന്ന് കമ്മിറ്റി വിലയിരുത്തുന്നു‌. ജിഡിപിയില്‍ 1.3 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്‌ മുമ്പ്‌ കണക്കാക്കിയിരുന്നത്‌. യുഎസ് സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ സൂചനകള്‍ പ്രകടിപ്പിച്ചുതുടങ്ങിയതായി പ്രസിഡന്‍റ് ബരാക്‌ ഒബാമയും ട്രഷറി സെക്രട്ടറി തിമോത്തി ഗീത്നറും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കടക വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഫെഡറല്‍ റിസേര്‍വ് പുറത്തുവിട്ടത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ജപ്പാനില്‍ ജിഡിപി നിരക്കില്‍ ഇടിവ്
എയര്‍ ഫ്രാന്‍സ് 2700 ജീവനക്കാരെ കുറയ്ക്കും
രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച തുടരുന്നു
ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഇടിഞ്ഞു
പെട്രോളിയം ഉപഭോഗം ഉയര്‍ന്നു
വിപണിയില്‍ അനിശ്ചിതത്വം
ജ്യോതിഷം
ദിവസഫലം - ഉല്ലാസയാത്രയ്ക്ക്‌ അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ഷെയ്ക്കിലും ഒരു മല്ലികാ ടച്ച്
കിം കാര്‍ദഷിയാന്‍, മിലി സിറസ്, വിക്ടോറിയ ബെക്കാം, ഡേവിഡ്...
ലാലിനൊപ്പം കമലും രജനിയും
കരീനയുടെ മാതൃസ്നേഹം
വാര്‍ത്ത
വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...