|
| എണ്ണ വില 62 ഡോളറിന് മുകളില്‍ |
| സിംഗപ്പൂര്‍(ഏജന്‍സി), 21 മെയ് 2009 ( 11:40 IST ) | |
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ വിപണിയില്‍ ജൂണ്‍ വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ 1.94 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 62.04 ഡോളറിലെത്തി. ജൂണിലെ വിതരണത്തിനുള്ള ബ്രെന്‍റ് നോര്‍ത്ത് ക്രൂഡിന്‍റെ വില 1.67 ഡോളര്‍ ഇടിഞ്ഞ് 60.59 ഡോളറായി.
യുഎസ് എണ്ണശേഖരത്തില്‍ 21 ലക്ഷം ബാരലിന്‍റെ കുറവുണ്ടായതായ ഊര്‍ജ്ജവകുപ്പിന്‍റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിലയില്‍ ഗണ്യമായ ഉയര്‍ച്ച അനുഭവപ്പെട്ടത്. ഡോളറിന്‍റെ മൂല്യത്തില്‍ കുറവുണ്ടായതും വിലവര്‍ദ്ധനയ്ക്ക് കാരണമായി. ഫോറെക്സ് വിപണിയില്‍ യൂറോയ്ക്കെതിരെ ഡോളാറിന്‍റെ മൂല്യം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
ന്യൂയോര്‍ക്ക് ക്രൂഡിന്‍റെ വില കഴിഞ്ഞയാഴ്ച ബാരലിന് 60 സെന്‍റ് വരെ ഉയര്‍ന്നിരുന്നെങ്കിലും യുറോപ്പിലും അമേരിക്കയിലും മാന്ദ്യം തുടരുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് വിലയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. 16 രാഷ്ട്രങ്ങള്‍ അടങ്ങുന്ന യൂറോസോണ്‍ എക്കോണമി നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് മാസത്തില്‍ 2.5 ശതമാനത്തോളം ഇടിഞ്ഞിരുന്നു. നൈജീരിയയുടെ എണ്ണയുല്‍പാദനമേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നതും എണ്ണവിലയെ സാരമായി ബാധിച്ചിരുന്നു.
അതേസമയം, വ്യാവസായിക മേഖലയില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ഉണര്‍വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയത് എണ്ണ വിലയെ സ്വാധീനിച്ചിരുന്നു. മിക്ക കമ്പനികളുടെയും വില്‍പനയിലും ഉല്‍പാദനത്തിലും ഏപ്രില്‍ മാസത്തില്‍ കാര്യമായ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെത്തുടര്‍ന്ന് അമേരിക്ക നേരിടുന്ന തൊഴില്‍ നഷ്ടത്തിന്‍റെ നിരക്ക് ഏപ്രിലില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
നിക്ഷേപ ചെലവ് മറികടക്കാന്‍ ബാരലിന് 70 - 80 ഡോളറെന്ന നിരക്കിലേക്ക് വില ഉയര്‍ത്താനുള്ള നടപടികള്‍ക്കാണ് എണ്ണയുല്‍പാദക രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. മെയ് 28ന് ഒപെക് രാഷ്ട്രങ്ങള്‍ വിയന്നയില്‍ യോഗം ചേരാനിരിക്കുകയാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - ആഗോള സാമ്പത്തിക വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി അഭിപ്രായ... |
| |
|
|
|
|
|
|