യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
ഇറാഖില്‍ അല്‍‌ക്വയ്ദ തലവന്‍ പിടിയില്‍
ബാഗ്ദാദ് (ഏജന്‍സി), വെള്ളി, 9 മെയ് 2008   ( 10:24 IST )
ഇറാഖിലെ അല്‍‌ക്വയ്ദയുടെ തലവന്‍ പൊലീസ് നടത്തിയ റെയിഡിനിടെ പിടിയിലായി. അയൂബ് അല്‍ മസ്‌രി എന്ന അബു ഹംസ അല്‍ മുജാഹിറാണ് പിടിയിലായതെന്ന് ഇറാഖിലെ പ്രതിരോധ വിഭാഗത്തിന്‍റെ വക്താവ് മുഹമ്മദ് അല്‍ അസ്കാരി അറിയിച്ചു. മൊസൂള്‍ നഗരത്തില്‍ നിന്നും അര്‍ധരാത്രിയാണ് മുജാഹിറിനെ പിടികൂടിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ വ്യക്തിത്വം വെളിപ്പെടുത്തിയതെന്നും പ്രതിരോധ വക്താവ് പറഞ്ഞു. മുജാഹിറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് വിവരം സ്ഥിരീകരിക്കാന്‍ ഇറാഖിലെ ഉന്നതരുമായി ബന്ധപ്പെട്ട് വരികയാണെന്ന് ബാഗ്ദാദിലുള്ള അമേരിക്കന്‍ സേന അറിയിച്ചു.

തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെയും ഇറാഖിലെയും സംയുക്ത സേന കര്‍ശന നിലപാട് സ്വീകരിച്ചു തുടങ്ങിയതോടെ മൊസൂള്‍ കേന്ദ്രീകരിച്ചാണ് അല്‍‌ക്വയ്ദ പ്രവര്‍ത്തിച്ചുവരുന്നത്. ഇറാഖിലെ അല്‍‌ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ജോര്‍ദാന്‍ പൌരനായ അബു മുസബ് അല്‍ സര്‍ഖാവി കൊല്ലപ്പെട്ട ശേഷമാണ് അല്‍ മുജാഹിര്‍ സേനയുടെ ചുക്കാന്‍ ഏറ്റെടുത്തത്. ഇയാള്‍ കൊല്ലപ്പെട്ടതായി നേരത്തെ രണ്ടു തവണ റിപ്പോര്‍ട്ടുണ്ടായെങ്കിലും അല്‍‌ക്വയ്ദ തന്നെ ഇത് നിഷേധിക്കുകയായിരുന്നു. 1990കളില്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് അല്‍‌ക്വയ്ദയില്‍ ചേര്‍ന്ന ഇയാള്‍ കാര്‍ ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനാണ്. അല്‍‌ക്വയ്ദയിലെ രണ്ടാമനാമായ അയ്മന്‍ അല്‍ സവാഹിരിയുടെ ആശ്രിതനായിട്ടാണ് അല്‍ മുജാഹിര്‍ അറിയപ്പെടുന്നത്. ഇയാളുടെ തലയ്ക്ക് അമേരിക്കന്‍ സേന അഞു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
ചുഴലി: മരണം ഒരു ലക്ഷം കവിഞ്ഞു
മത്സര രംഗത്ത് തുടരും: ഹിലാരി
പാകിസ്ഥാന്‍ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു
പുടിന്‍ ഇന്ന് പ്രധാനമന്ത്രി പദമേറ്റെടുക്കും
മെദ്‌വെദേവ്‌ അധികാരമേറ്റു
സദ്ദാമിന്‍റെ ജയില്‍ ഡയറി പുറത്തിറങ്ങി
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
WD
 
മണിയും മുകേഷും പൊലീസ്
സഹോദരങ്ങളായ പൊലീസ് കഥാപാത്രങ്ങളുടെ കഥ മുന്‍പ്....
കുചേലന്‍ പൊള്ളാച്ചിയില്‍
നമിതയ്ക്ക് തിരക്കേറുന്നു
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace