|
| രക്ഷാപ്രവര്‍ത്തകരെ പ്രവേശിപ്പിക്കില്ല: മ്യാന്‍മാര്‍ |
| യങ്കൂണ്‍ (ഏജന്‍സി), വെള്ളി, 9 മെയ് 2008 ( 13:06 IST ) | |
നര്‍ഗീസ് ചുഴലി കാറ്റ് വന്‍ നാശം വിതച്ച് മ്യാന്‍മാറില്‍ ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. വിദേശീയരായ രക്ഷാപ്രവര്‍ത്തകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കില്ലെന്ന് മ്യാന്‍മാറിലെ ജുണ്ടാ ഭരണകൂടം വ്യക്തമാക്കിയതാണ് സ്ഥിതിഗതികള്‍ താറുമാറാക്കിയത്. 1.5 മില്യണ്‍ ജനങ്ങള്‍ക്ക് സഹായം അനിവാര്യമാണെന്നാണ് യു എന്‍ വിലയിരുത്തുന്നത്. ദുരിത ബാധിത മേഖലകളില്‍ വിതരണം ചെയ്യാനുള്ള ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവ മാത്രം തങ്ങള്‍ക്ക് മതിയെന്നും രക്ഷാപ്രവര്‍ത്തകരെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഒരു സംഘം രക്ഷാപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും വഹിച്ചു കൊണ്ട് ഖത്തറില്‍ നിന്നെത്തിയ വിമാനം മ്യാന്‍മാര്‍ ഭരണകൂടം തിരിച്ചയച്ചു. ദുരിത മേഖലയില്‍ വിതരണം ചെയ്യാനുള്ള സാധനസാമഗ്രികളുമായാണ് വിമാനം വരുന്നതെന്നായിരുന്നു തങ്ങള്‍ കരുതിയിരുന്നതെന്നും രക്ഷാപ്രവര്‍ത്തകരുള്ള കാര്യം അറിവില്ലായിരുനെന്നുമാണ് ഭരണകൂടം ഇതിനു നല്‍കുന്ന വിശദീകരണം.
ഇപ്പോഴത്തെ അവസ്ഥയില്‍ വിദേശ രക്ഷാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചനയിലില്ലെന്ന് ജുണ്ടാ ഭരണകൂടം വ്യക്തമാക്കി. അതേ സമയം സാമ്പത്തികവും അല്ലാതെയുമായുള്ള അടിയന്തര സഹായം തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ഭരണകര്‍ത്താക്കള്‍ അറിയിച്ചിട്ടുണ്ട്. ഭക്‍ഷണം, വസ്ത്രം, ജനറേറ്ററുകള്‍ തുടങ്ങിയവയാണ് കൂടുതല്‍ ആവശ്യമെന്നും ഇവ അര്‍ഹിക്കുന്ന കരങ്ങളില്‍ എത്തുമെന്ന് തങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് ഉറപ്പ് നല്‍കുകയാണെന്നും ഭരണകര്‍ത്താക്കള്‍ അറിയിച്ചിട്ടുണ്ട്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|