|
| മണ്ടേല ഇനി തീവ്രവാദിയല്ല |
| വാഷിംഗ്‌ടണ്‍ (ഏജന്‍സി), വെള്ളി, 9 മെയ് 2008 ( 14:32 IST ) | |
അമേരിക്കയുടെ തീവ്രവാദികളുടെ പട്ടികയില്‍ നിന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ഡേലക്ക് ഒടുവില്‍ മോചനം. തീവ്രവാദികളുടെ പട്ടികയില്‍ നിന്നും മണ്ഡേലയുടെ പേര് നീക്കം ചെയ്യാനുള്ള ബില്ലിന് അമേരിക്കയുടെ ഹൌസ് ഓഫ് റെപ്രസെന്‍റേറ്റീവ്സ് അംഗീകാരം നല്‍കി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിന്‍റെ പേര് തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും നാളിതുവരെ അമേരിക്കന്‍ സര്‍ക്കാര്‍ ഇത് നീക്കം ചെയ്യാന്‍ തയാറായിരുന്നില്ല.
ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റായി 14 വര്‍ഷം മുമ്പ് മണ്ഡേല അധികാരമേറ്റിരുന്നെങ്കിലും മറ്റൊരു രാഷ്‌ട്രത്തിന്‍റെ തലവനെ അമേരിക്ക അപ്പോഴും തീവ്രവാദിയായാണ് കണ്ടിരുന്നതെന്നാണ് രസകരം. വര്‍ണവിവേചനത്തിന്‍റെ മുന്നണി പോരാളികള്‍ എന്ന് ഗീര്‍വാണം മുഴക്കിയവര്‍ക്ക് മുന്നില്‍ നിശബ്ദനായ ഈ പോരാളിയും അനുനായികളും തീവ്രവാദികളും കുറ്റക്കാരുമായി മാറിയതില്‍ ആരും അത്ഭുതപ്പെടുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ ഹൊവാര്‍ഡ് ബെര്‍മാനാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|