യാഹൂ! | എന്‍റെ യാഹൂ! | മെയില്‍
തിരച്ചില്‍
 
   പൂമുഖതാള്‍ വാര്‍ത്ത വിദേശം
മ്യാന്‍‌മാര്‍: യു എന്‍ സഹായം നിര്‍ത്തിവച്ചു
യങ്കൂണ്‍ (ഏജന്‍സി), ശനി, 10 മെയ് 2008   ( 09:27 IST )
നര്‍ഗീസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മ്യാന്‍‌മാറിലേക്കുള്ള സഹായം നിര്‍ത്തിവയ്ക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചു. വേള്‍ഡ് ഫുഡ് പ്രോഗ്രാം പദ്ധതി പ്രകാരം മ്യാന്‍‌മാറില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഭക്‍ഷ്യ വസ്തുക്കളും മറ്റും അടങ്ങുന്ന രണ്ട് വിമാനങ്ങള്‍ മ്യാന്‍‌മാറിലെ ജുണ്ട ഭരണകൂടം പിടിച്ചെടുത്തതോടെയാണ് ദുരിതാശ്വാസ വിതരണം താത്ക്കാലികമായി നിര്‍ത്തലാക്കാന്‍ തീരുമാനമായത്. ദുതിര ബാധിതര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ സാധനസാമഗ്രികള്‍ ആവശ്യമാണെങ്കിലും വിദേശീയരായ രക്ഷാപ്രവര്‍ത്തകര്‍ക്ക് വീസ് നല്‍കിലെന്നാണ് ജുണ്ടാ ഭരണകര്‍ത്താക്കളുടെ നിപലാട്.

മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവ ഉള്‍പ്പെട്ടെയുള്ള സഹായം എത്തിക്കുകയാണെങ്കില്‍ അത് തങ്ങള്‍ വിതരണം ചെയ്തു കൊള്ളാമെന്ന് ഭരണാധികാരികള്‍ ലോകസമൂഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വിശാസയോഗ്യമല്ലെന്നും യഥാര്‍ത്ഥത്തിലുള്ള ആവശ്യക്കാര്‍ക്ക് സഹായം എത്തുന്ന കാര്യം സംശയമാണെന്നുമാണ് ലോകരാഷ്‌ട്രങ്ങള്‍ ചൂണ്ടികാണിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുന്ന കാര്യം ജുണ്ടാ ഭരണകൂടം പുനരവലോകനം ചെയ്തില്ലെങ്കില്‍ സഹായ വിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഐക്യരാഷ്‌ട്ര സഭ നിര്‍ബന്ധിതമായേക്കുമെന്നാണ് സൂചന. ചുഴലിക്കാറ്റില്‍ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തെന്നാണ് കണക്കാക്കപ്പെടുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
 
കൂടുതല്‍...
മണ്ടേല ഇനി തീവ്രവാദിയല്ല
രക്ഷാപ്രവര്‍ത്തകരെ പ്രവേശിപ്പിക്കില്ല: മ്യാന്‍‌മാര്‍
ഇറാഖില്‍ അല്‍‌ക്വയ്ദ തലവന്‍ പിടിയില്‍
ചുഴലി: മരണം ഒരു ലക്ഷം കവിഞ്ഞു
മത്സര രംഗത്ത് തുടരും: ഹിലാരി
പാകിസ്ഥാന്‍ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു
ജ്യോതിഷം
ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
സിനിമ
AP
 
ശില്‍‌പ്പയ്ക്ക് 5.25 കോടി!
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക....
കമാലിനി മമ്മൂട്ടിയുടെ നായിക
നോട്ടുബുക്ക് തമിഴില്‍
വാര്‍ത്ത
വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍...
കൂടുതല്‍ വായിക്കൂ|കൂടുതല്‍...
Marketplace