|
| പാക് ഭരണമുന്നണിയില്‍ പൊട്ടിത്തെറി തുടരുന്നു |
| ഇസ്ലാമബാദ് (ഏജന്‍സി), ശനി, 10 മെയ് 2008 ( 13:12 IST ) | |
പ്രസിഡന്‍റ് പര്‍വേശ് മുഷാറഫ് പുറത്താക്കിയ ജഡ്ജിമാരെ പുനസ്ഥാപിക്കുന്ന പ്രശനം ഇന്ന് പാകിസ്ഥാനിലെ ഏറ്റവും ചൂടേറിയ ചര്‍ച്ച വിഷയമാണ്. മുഷാറഫിനെതിരെ കൈകോര്‍ത്ത പാകിസ്ഥാന്‍ മുസ്ലിം ലീഗും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തിലുള്ള ഭിന്നത നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. മധുവിധു തീരും മുമ്പെ തന്നെ ബന്ധം തകരും എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. പുറത്താക്കിയ ജഡ്ജിമാരെ തിരിച്ചെടുക്കാന്‍ പ്രഖ്യാപിച്ച സമയ പരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കുകയാണ്. ഇരുകക്ഷികളും തമ്മിലുള്ള ധാരണ പ്രകാരം ജഡ്ജിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരില്ലെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
നവാസ് ഷെരീഫും അസീഫ് അലി സര്‍ദാരിയും തമ്മില്‍ ദുബായില്‍ നടന്ന ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിക്കപ്പെട്ടതായാണ് പറഞ്ഞിരുന്നതെങ്കിലും സത്യാവസ്ഥ മറിച്ചാണെന്ന് ഷെരീഫ് ക്യാമ്പ് ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. ജഡ്ജിമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഷെരീഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. മുഷാറഫിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഷെരീഫ് ജഡ്ജിമാരെ പുനസ്ഥാപിക്കുന്നത് അഭിമാന പ്രശ്നമായാണ് കാണുന്നത്.
മുഷാറഫ് വിരുദ്ധ പോരാട്ടങ്ങളുടെ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിച്ച മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ചൌധരി ആ സ്ഥാനത്ത് തിരിച്ചെത്തണമെന്നാണ് ഷെരീഫിന്‍റെ ആഗ്രഹം. എന്നാല്‍ ഈയൊരു പ്രശ്നത്തിന്‍റെ പേരില്‍ മുഷാറഫിനെ പിണക്കാന്‍ സര്‍ദാരി തയാറല്ല. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂല കാരണവും നിലപാടുകളിലെ ഈ ഭിന്നതയാണ്. മുഷാറഫ് നിയമിച്ച ജഡ്ജിമാരുടെ ഭാവിയുടെ കാര്യത്തിലും ഇരു കൂട്ടരും വ്യത്യസ്ത ധ്രുവങ്ങളിലാണ്.
| | (ഉറവിടം - വെബ്‌ദുനിയ) |
| |
| | | |
|
|
|
|
|
| ദിവസഫലം - ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍... |
| |
|
|
|
|
 | | AP |
| | |
| |
|
|
|
|
|
| വ്യവസായം വാര്‍ത്ത - അന്താരാഷ്‌ട്ര നാണയ നിധിയുടെ ഏഷ്യ പാസഫിക് ഡയറക്‌ടറായി ഇന്ത്യയിലെ അനൂപ് സിംഗ് നിയമിതനായി. മാനേജിംഗ് ഡയറക്‌ടര്‍... |
| |
|
|
|
|
|
|
|